ചാംപ്യന്‍സ് ലീഗില്‍ കാലിടറി ബാഴ്‌സ; കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

കരുത്തരായ ലിവര്‍പൂള്‍ ജയപരമ്പര തുടര്‍ന്നു. സ്ലാവിയാ പ്രാഗിനെതിരേയാണ് ബാഴ്‌സലോണയുടെ ഗോള്‍രഹിത സമനില.

ചാംപ്യന്‍സ് ലീഗില്‍ കാലിടറി ബാഴ്‌സ; കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍

ക്യാംപ്‌നൗ: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് സമനില. കരുത്തരായ ലിവര്‍പൂള്‍ ജയപരമ്പര തുടര്‍ന്നു. സ്ലാവിയാ പ്രാഗിനെതിരേയാണ് ബാഴ്‌സലോണയുടെ ഗോള്‍രഹിത സമനില. സ്വന്തം ഹോം ഗ്രൗണ്ടില്‍ ബാഴ്‌സയ്ക്ക് ഒരുഗോള്‍ പോലും നേടാനായില്ല. തനത് ബാഴ്‌സയുടെ പ്രകടനവും താരങ്ങള്‍ക്ക് പുറത്തെടുക്കാനായില്ല. മെസ്സിയുടെ ഒരു ഷോട്ട് ബാറില്‍തട്ടി പുറത്തുപോയിരുന്നു. ഈ ഷോട്ട് ഒഴിച്ചാല്‍ മറ്റൊരു അവസരവും ബാഴ്‌സ താരങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. ഗ്രൂപ്പ് എഫില്‍ ബാഴ്‌സ തന്നെയാണ് ഒന്നാമത്.

ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാനെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 3-2ന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം ക്ലബ്ബ് കെആര്‍ ജങ്കിനെ ലിവര്‍പൂള്‍ 21ന് തോല്‍പ്പിച്ചു. ആന്‍ഫീല്‍ഡില്‍ നടന്ന മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലിവര്‍പൂള്‍ നടത്തിയത്. വിജനല്‍ഡാം(14), ഒക്‌സലേഡ് ചാംപര്‍ലൈന്‍(53) എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ഗ്രൂപ്പില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തി.

RELATED STORIES

Share it
Top