എല്‍ ക്ലാസ്സിക്കോ; അഞ്ചാം തവണയും റയലിന്; സാവിക്കും ബാഴ്‌സയെ രക്ഷിക്കാനായില്ല
ഫെഡറികോ വാല്‍വര്‍ദേ എക്‌സ്ട്രാ ടൈമിലും റയലിനായി സ്‌കോര്‍ ചെയ്തു.

റിയാദ്: തുടര്‍ച്ചയായ അഞ്ചാം തവണയും എല്‍ ക്ലാസ്സിക്കോ റയല്‍ മാഡ്രിഡിന്. ചിരവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരേ സൗദി അറേബ്യയില്‍ നടന്ന സൂപ്പര്‍ കപ്പ് സെമിയിലാണ് റയല്‍ ബാഴ്‌സയ്‌ക്കെതിരേ 3-2ന്റെ ജയം നേടിയത്.
കോച്ച് സാവിക്ക് കീഴില്‍ ഇറങ്ങിയ ബാഴ്‌സ ഇന്ന് മികച്ച പ്രകടനം നടത്തിയിരുന്നു. 2-2 സമനിലയില്‍ മല്‍സരം പിരിയുകയായിരുന്നു. തുടര്‍ന്ന് എക്‌സാട്രാ ടൈമിലാണ് റയല്‍ ഒരു ഗോള്‍ നേടി ജയിച്ചത്.വിനീഷ്യസ് ജൂനിയര്‍, കരീം ബെന്‍സിമ എന്നിവര്‍ ഫുള്‍ ടൈമിലും ഫെഡറികോ വാല്‍വര്‍ദേ എക്‌സ്ട്രാ ടൈമിലും റയലിനായി സ്‌കോര്‍ ചെയ്തു.

ലൂക്ക് ഡി ജോങ്, അന്‍സു ഫാത്തി എന്നിവര്‍ ഇരു പകുതിയിലുമായി ബാഴ്‌സയ്ക്കായി വലകുലിക്കി. രണ്ടാം പകുതിയില്‍ പുതിയ സൈനിങ് ഫെറാന്‍ ടോറസും ബാഴ്‌സയ്ക്കായി ഇറങ്ങിയിരുന്നു . ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിടും.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT