ലോകകപ്പ് യോഗ്യത; അര്‍ജന്റീനയ്ക്ക് ജയം; ഉറുഗ്വെയെ അട്ടിമറിച്ച് ഇക്വഡോര്‍
ലോക റാങ്കിങിലെ ആറാം സ്ഥാനക്കാരായ ഉറുഗ്വെയെ 64ാം റാങ്കുകാരായ ഇക്വഡോര്‍ തോല്‍പ്പിച്ചത് വ്യക്തമായ ആധിപത്യത്തോടെയാണ്.

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലെ ജയം തുടര്‍ന്ന് അര്‍ജന്റീന. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് ബൊളീവിയയെ നേരിട്ട അര്‍ജന്റീന 2-1ന്റെ ജയമാണ് നേടിയത്. 28ാം മിനിറ്റില്‍ ബൊളീവിയയാണ് ലീഡെടുത്തത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഇന്റര്‍മിലാന്‍ താരം ലൊട്ടേരോ മാര്‍ട്ടിന്‍സിലൂടെ അര്‍ജന്റീന സമനില പിടിച്ചു. മല്‍സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീന 79ാം മിനിറ്റില്‍ ജോക്വിന്‍ കൊറയിലൂടെ വിജയഗോളും നേടി. മാര്‍ട്ടിനെസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു കൊറയുടെ ഗോള്‍. 2016ന് ശേഷം ആദ്യമായാണ് ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ മെസ്സിയല്ലാതെ അര്‍ജന്റീനയ്ക്കായി മറ്റ് താരങ്ങള്‍ ഗോള്‍ നേടുന്നത്. ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനെതിരേ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന ജയിച്ചിരുന്നു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മുന്‍ ലോകകചാംപ്യന്‍മാരായ ഉറുഗ്വെയെ ഇക്വഡോര്‍ അട്ടിമറിച്ചു. രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഉറുഗ്വെയുടെ തോല്‍വി. ലോക റാങ്കിങിലെ ആറാം സ്ഥാനക്കാരായ ഉറുഗ്വെയെ 64ാം റാങ്കുകാരായ ഇക്വഡോര്‍ തോല്‍പ്പിച്ചത് വ്യക്തമായ ആധിപത്യത്തോടെയാണ്. നാല് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഉറുഗ്വെ രണ്ട് ആശ്വാസ ഗോള്‍ നേടിയത്. കായ്‌സെഡ്, എസ്ട്രാഡ(ഡബിള്‍), ഗോണ്‍സാലോ പ്ലാറ്റ എന്നിവരാണ് ഇക്വഡോറിനായി സ്‌കോര്‍ ചെയ്തത്. ഉറുഗ്വെയുടെ രണ്ട് ഗോളുകള്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ വകയായിരുന്നു. 84, 95 മിനിറ്റുകളിലാണ് താരത്തിന് ഗോളുകള്‍.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT