Football

കോപ്പാ അമേരിക്ക ; ഇക്വഡോറിനെ പൂട്ടി അര്‍ജന്റീന സെമിയില്‍

സെമിയിലെ അര്‍ജന്റീനയുടെ എതിരാളി കൊളംബിയയാണ്.

കോപ്പാ അമേരിക്ക ; ഇക്വഡോറിനെ പൂട്ടി അര്‍ജന്റീന സെമിയില്‍
X


സാവോപോളോ: കോപ്പാ അമേരിക്കാ ക്വാട്ടറില്‍ ഇക്വഡോറിനെ വീഴ്ത്തി അര്‍ജന്റീനാ സെമിയിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മെസ്സിപ്പടയുടെ ജയം. എളുപ്പം ജയിക്കാമെന്ന് കരുതിയ മല്‍സരത്തില്‍ ഇക്വഡോര്‍ അര്‍ജന്റീനയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഗോളവസരങ്ങള്‍ പിറന്നില്ലെങ്കിലും അര്‍ജന്റീനയെ പലപ്പോഴും പിടിച്ചുനിര്‍ത്താന്‍ ഇക്വഡോറിന് ആയിരുന്നു. ഇത്തവണ മെസ്സി തന്നെയാണ് അര്‍ജന്റീനന്‍ പോരാട്ടത്തിന് പ്രധാന പങ്ക് വഹിച്ചത്. മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റും നേടി.


41ാം മിനിറ്റില്‍ റൊഡ്രിഗോ ഡി പോളിന്റെ വകയായിരുന്നു ആദ്യ ഗോള്‍. 85ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സിന്റെ വകയായിരുന്നു രണ്ടാം ഗോളും. ഡി മരിയയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.മൂന്നാം ഗോള്‍ 90ാം മിനിറ്റില്‍ മെസ്സിയുടെ വകയായിരുന്നു. ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. സെമിയിലെ അര്‍ജന്റീനയുടെ എതിരാളി കൊളംബിയയാണ്. ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കൊളംബിയ ജയിച്ചത്.




Next Story

RELATED STORIES

Share it