ഫാത്തിയിലൂടെ ബാഴ്‌സ തുടങ്ങി; അത്‌ലറ്റിക്കോയ്ക്കു വേണ്ടി സുവാരസും
മുന്‍ ബാഴ്‌സലോണാ താരം ലൂയിസ് സുവാരസ് മാഡ്രിഡിനായി ഇറങ്ങി. രണ്ട് ഗോളും ഒരു അസിസ്റ്റുമായി സുവാരസ് തന്റെ വരവ് അറിയിച്ചു.

ക്യാംപ് നൗ: സ്പാനിഷ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് വന്‍ ജയം. യുവ താരം അന്‍സു ഫാത്തിയൂടെ ചിറകിലേറി കോച്ച് കോമാന്റെ കുട്ടികള്‍ ആദ്യ ജയം നേടി. വിയ്യാറലിനെതിരേ നാല് ഗോളിന്റെ ജയമാണ് കറ്റാലന്‍സ് സ്വന്തമാക്കിയത്. 15, 19 മിനിറ്റുകളിലായിരുന്നു ഫാത്തിയുടെ ഗോളുകള്‍. തുടര്‍ന്ന് 35ാം മിനിറ്റില്‍ മെസ്സിയുടെ വക പെനാല്‍റ്റി. നാലാം ഗോള്‍ വിയ്യാറല്‍ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷം ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്കായില്ല.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഗ്രനാഡയെ അത്‌ലറ്റിക്കോ മാഡ്രിഡ് 6-1ന് തോല്‍പ്പിച്ചു. മുന്‍ ബാഴ്‌സലോണാ താരം ലൂയിസ് സുവാരസ് മാഡ്രിഡിനായി ഇറങ്ങി. രണ്ട് ഗോളും ഒരു അസിസ്റ്റുമായി സുവാരസ് തന്റെ വരവ് അറിയിച്ചു.രണ്ടാം പകുതിയില്‍ 20 മിനിറ്റാണ് സുവാരസിനെ ഇറക്കിയത്. ഈയവസരം താരം മികച്ച നിലയില്‍ വിനിയോഗിച്ചു. ഡിഗോ കോസ്റ്റാ, കൊറെ, സെക്വേരാ, ലോറന്റെ എന്നിവരാണ് അത്‌ലറ്റിക്കോയുടെ മറ്റ് സ്‌കോറര്‍മാര്‍. മറ്റ് മല്‍സരങ്ങളില്‍ സെവിയ്യ കാഡിസിനെ 3-1ന് തോല്‍പ്പിച്ചു. ലെവന്റെ ഇതേ സ്‌കോറിന് ഒസാസുനയെ തോല്‍പ്പിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോ 2-1ന് ഐബറിന് തോല്‍പ്പിച്ചപ്പോള്‍ റയല്‍ വലാഡോളിഡിനെ സെല്‍റ്റാ വിഗോ 1-1 സമനിലയില്‍ പിടിച്ചു.
RELATED STORIES
സംസ്ഥാനത്തെ 25 സര്ക്കാര് ആശുപത്രികളില് കീമോ തെറാപ്പി സൗകര്യങ്ങള്
4 July 2022 3:41 PM GMTമധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMTസ്റ്റാര്ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര...
4 July 2022 3:17 PM GMTമൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്ഡ് നേട്ടത്തില്...
4 July 2022 2:57 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സര്വീസ് ചാര്ജ് ഈടാക്കുന്നതിന്...
4 July 2022 2:50 PM GMT