Football

ഡി മരിയക്ക് ഡബിള്‍; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി തലപ്പത്ത്

ഡി മരിയയുടെ ഇരട്ടഗോള്‍ ജയത്തിന് മാറ്റ് കൂട്ടി. ആദ്യപകുതിയില്‍ 15, 21 മിനിറ്റുകളിലായിരുന്നു മരിയയുടെ ഗോളുകള്‍. എംബാപ്പെ 88ാം മിനിറ്റില്‍ ഗോള്‍ നേടി.

ഡി മരിയക്ക് ഡബിള്‍; ഫ്രഞ്ച് ലീഗില്‍ പിഎസ്ജി തലപ്പത്ത്
X

പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജി താരങ്ങള്‍ വമ്പന്‍ ഫോമിലേക്കുയര്‍ന്ന മല്‍സരത്തില്‍ നീസിനെതിരേ തകര്‍പ്പന്‍ ജയം. 4-1നാണ് പിഎസ്ജിയുടെ ജയം. ഡി മരിയയുടെ ഇരട്ടഗോള്‍ ജയത്തിന് മാറ്റ് കൂട്ടി. ആദ്യപകുതിയില്‍ 15, 21 മിനിറ്റുകളിലായിരുന്നു മരിയയുടെ ഗോളുകള്‍. എംബാപ്പെ 88ാം മിനിറ്റില്‍ ഗോള്‍ നേടി. ഒരു ഗോളിന് അസിസ്റ്റ് നല്‍കിയ ഇക്കാര്‍ഡി ഇഞ്ചുറി ടൈമില്‍ ടീമിനായി ഒരുഗോളും നേടി. ഗാനങോയാണ് നീസിന്റെ ആശ്വാസഗോള്‍ നേടിയത്.

സൈപ്രിന്‍, ഹെറെല്ലെ എന്നീ രണ്ട് നീസ് താരങ്ങള്‍ മല്‍സരത്തിനിടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. മല്‍സരത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം നേടിയ ഫ്രഞ്ച് ചാംപ്യന്‍മാര്‍ 10 ഓളം ഗോളവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. സൂപ്പര്‍ താരം നെയ്മറെ പരിക്കിനെ തുടര്‍ന്ന് ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. പേശീ വേദനയെ തുടര്‍ന്ന് നെയ്മര്‍ക്ക് ഒരുമാസത്തെ വിശ്രമമാണ് ടീം ഫിസിയോ നല്‍കിയിരിക്കുന്നത്.

Next Story

RELATED STORIES

Share it