Football

സിദാന് പകരം റയലിലേക്ക് ആന്‍സെലോട്ടി

2013 മുതല്‍ 15 വരെ റയലിനെ പരിശീലിപ്പിച്ചിരുന്നു.

സിദാന് പകരം റയലിലേക്ക് ആന്‍സെലോട്ടി
X


മാഡ്രിഡ്: റയല്‍ മാഡ്രിഡിനെ പുതിയ സീസണില്‍ എവര്‍ട്ടണ്‍ കോച്ച് കാര്‍ലോ ആന്‍സെലോട്ടി പരിശീലിപ്പിക്കും. സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മുന്‍ കോച്ച് സിദാന്‍ അടുത്തിടെ രാജിവച്ചിരുന്നു. തല്‍സ്ഥാനത്തേക്കാണ് ഇംഗ്ലിഷ് ക്ലബ്ബ് എവര്‍ട്ടണ്‍ന്റെ കോച്ച് വരുന്നത്. റയലിനായി ഏറെ നേട്ടം കൊയ്ത സിദാന് ഈ സീസണില്‍ ടീമിനായി ഒരു കിരീടം പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. ബയേണ്‍ മ്യുണിക്ക്, യുവന്റസ്, ചെല്‍സി, നപ്പോളി, മിലാന്‍, പാര്‍മ തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2013 മുതല്‍ 15 വരെ റയലിനെ പരിശീലിപ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it