Football

ഇസ്രായേല്‍ ക്ലബ്ബ് മക്കാബി തെല്‍ അവീവിന് വിലക്കേര്‍പ്പെടുത്താന്‍ നെതര്‍ലാന്റ്‌സ്

ഇസ്രായേല്‍ ക്ലബ്ബ് മക്കാബി തെല്‍ അവീവിന് വിലക്കേര്‍പ്പെടുത്താന്‍ നെതര്‍ലാന്റ്‌സ്
X

ആംസ്റ്റര്‍ഡാം: അധിനിവേശവും വംശീയതയും നടത്തുന്ന ഇസ്രായേലിലെ മക്കാബി തെല്‍ അവീവ് ഉള്‍പ്പെടെയുള്ള വിദേശ സ്പോര്‍ട്സ് ക്ലബ്ബുകളെ നഗരത്തിലേക്ക് പ്രവേശിക്കുന്നത് വിക്കുന്നതിനുള്ള പ്രമേയത്തിന് നെതര്‍ലാന്റ്‌സിലെ ആംസ്റ്റര്‍ഡാം സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഡെങ്ക് പാര്‍ട്ടിയുടെ നേതാവ് ഷെഹര്‍ ഖാന്‍ മുന്നോട്ടുവെച്ച പ്രമേയം കൗണ്‍സിലിലെ ഭൂരിപക്ഷം പേരും പിന്തുണച്ചു.

'അനധികൃത കുടിയേറ്റങ്ങളില്‍ സ്ഥാപിതമായ, നേരിട്ടോ അല്ലാതെയോ നിയമവിരുദ്ധമായ അധിനിവേശങ്ങളുടെ പരിപാലനത്തിന് സംഭാവന നല്‍കുന്ന, അല്ലെങ്കില്‍ അവരുടെ കടുത്ത വംശീയ പ്രകടനങ്ങള്‍ക്കെതിരെ വ്യവസ്ഥാപിതമായി നടപടിയെടുക്കാത്ത ക്ലബ്ബുകളെ ലക്ഷ്യമിട്ടുള്ളതാണ് പ്രമേയം' ഷെഹര്‍ ഖാന്‍ പറഞ്ഞു.

'മക്കാബി തെല്‍ അവീവ് നെതന്യാഹുവിനെ അനുകൂലിക്കുന്നവരായി മനസിലാക്കുന്നുവെന്നും അതിന്റെ ആളുകള്‍ വംശഹത്യയെ പിന്തുണയ്ക്കുന്നുവെന്നും' ഷെഹര്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ നെതര്‍ലാന്റ്‌സ് ക്ലബ്ബായ അജാക്‌സും ഇസ്രായേലി ക്ലബ് മക്കാബി തെല്‍ അവീവും തമ്മില്‍ യൂറോപ്പ ലീഗ് മല്‍സരം ആംസ്റ്റര്‍ഡാമില്‍ നടന്നിരുന്നു. അതില്‍ സ്റ്റേഡിയത്തിനു പുറത്തുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിലാണ് ആംസ്റ്റര്‍ഡാം സിറ്റി കൗണ്‍സിലിന്റെ ഈ നീക്കം.


Next Story

RELATED STORIES

Share it