Football

സ്‌പെയിനിന് ലോകകപ്പ് യോഗ്യത നല്‍കി ആല്‍വാരോ മൊറാറ്റോ

സ്വീഡന്‍ രണ്ടാം പകുതിയില്‍ സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ചിനെ ഇറക്കിയെങ്കിലും രക്ഷയുണ്ടായില്ല.

സ്‌പെയിനിന് ലോകകപ്പ് യോഗ്യത നല്‍കി ആല്‍വാരോ മൊറാറ്റോ
X

മാഡ്രിഡ്: പകരക്കാരനായി ഇറങ്ങി 86ാം മിനിറ്റില്‍ ടീമിന് ഖത്തര്‍ ലോകകപ്പ് യോഗ്യത നല്‍കി യുവന്റസ് താരം ആല്‍വാരോ മൊറാറ്റോ.ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായക മല്‍സരത്തില്‍ സ്വീഡനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലൂയിസ് എന്റിക്വെയുടെ ടീം പരാജയപ്പെടുത്തിയത്. 19പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള സ്വീഡന് ഇതോടെ യോഗ്യതയ്ക്കായി പ്ലേ ഓഫ് കളിച്ച് ജയിക്കണം. മല്‍സരത്തില്‍ സ്‌പെയിനിന് തന്നെയായിരുന്നു മുന്‍തൂക്കം. സ്വീഡന്‍ രണ്ടാം പകുതിയില്‍ സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ചിനെ ഇറക്കിയെങ്കിലും രക്ഷയുണ്ടായില്ല.




Next Story

RELATED STORIES

Share it