Football

ഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം

മൂന്നാം സ്ഥാനത്ത് നപ്പോളിയും നാലാം സ്ഥാനത്ത് യുവന്റസും ഫിനിഷ് ചെയ്തു.

ഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
X

മിലാന്‍: നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷം രാജകീയ പ്രൗഡിയോടെ എസി മിലാന്‍ ഇറ്റാലിയന്‍ സീരി എ കിരീടം സ്വന്തമാക്കി. ഇന്ന് ലീഗില്‍ നടന്ന അവസാന മല്‍സരത്തില്‍ സസുഓളയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് മിലാന്‍ ഇറ്റാലിയന്‍ ഫുട്‌ബോളിലെ രാജക്കന്‍മാരായത്. ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡ് മിലാനായി അവസാന മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ഫ്രാങ്ക് കെസ്സിയാണ് മറ്റൊരു ഗോള്‍ നേടിയത്. 86 പോയിന്റുമായാണ് മിലാന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

കിരീടത്തിനായി എസി മിലാനൊപ്പം ആദ്യ മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ഇന്റര്‍മിലാന്‍ ഇന്ന് നടന്ന മല്‍സരത്തില്‍ സംമ്പഡോറിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. 84 പോയിന്റുമായി ഇന്റര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മൂന്നാം സ്ഥാനത്ത് നപ്പോളിയും നാലാം സ്ഥാനത്ത് യുവന്റസും ഫിനിഷ് ചെയ്തു. അവസാന മല്‍സരത്തില്‍ നപ്പോളി ജയം കണ്ടപ്പോള്‍ യുവന്റസ് ഫിയറൊന്റീനയോട് പരാജയപ്പെട്ടു.

കാഗ്ലിയരി, ജിനോആ, വെനീസിയാ എന്നിവരാണ് സീരി എയില്‍ നിന്ന് പുറത്തായവര്‍. അഞ്ചും ആറും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ലാസിയോ റോമാ എന്നിവര്‍ യൂറോപ്പാ ലീഗില്‍ കളിക്കും.

Next Story

RELATED STORIES

Share it