Football

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു
X


മലപ്പുറം: എടവണ്ണ ചാലിയാര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. മമ്പാട് മേപ്പാടം റഹ്‌മാനിയ കോളജിന് സമീപം താമസിക്കുന്ന ചേന്നന്‍ കുളങ്ങര നുഹ്‌മാന്‍ (22) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയില്‍ കാല്‍ തെറ്റി ആഴമുള്ള ഭാഗത്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് രാജഗിരി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.






Next Story

RELATED STORIES

Share it