ലോകകപ്പ് യോഗ്യത; ഇന്ത്യയെ സമനിലയില്‍ കുരുക്കി ബംഗ്ലാദേശ്
കൊല്‍ക്കത്ത: 2022 ഫുട്ബോള്‍ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് ബംഗ്ലാദേശ്. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശ് 1-1നാണ് ഇന്ത്യയെ സമനിലയില്‍ പിടിച്ചത്. ബംഗ്ലാദേശ് ആണ് മല്‍സരത്തില്‍ ആദ്യം ലീഡ് നേടിയത്. 42ാം മിനിറ്റില്‍ സാദ് ഉദ്ദീന്‍ ആണ് ബംഗ്ലാദേശിന് വേണ്ടി സ്കോര്‍ ചെയ്തത്. ഫ്രീകിക്കില്‍ നിന്നും വന്ന ഒരു ക്രോസ് സ്വന്തമാക്കുന്നതില്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് പരാജയപ്പെടുകയായിരുന്നു. ഈ അവസരത്തിലാണ് ഹെഡറിലൂടെ സാദ് ഉദ്ദീന്‍ ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇന്ത്യന്‍ നിര പാടെ തകര്‍ന്നിരുന്നു. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ പിറകോട്ടായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്ത്യ അറ്റാക്കിങിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് 89ാം മിനിറ്റില്‍ ഒരു കോര്‍ണറിലൂടെ ആദില്‍ ഖാന് ഇന്ത്യയ്ക്കായി ആശ്വാസ ഗോള്‍ നേടി. ഖത്തറിനെതിരേ സമനില പിടിച്ച ഇന്ത്യ ജയം ഉറപ്പിച്ചാണ് ബംഗ്ലാദേശിനെതിരേ ഇറങ്ങിയത്. എന്നാല്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ താരങ്ങളെയാണ് മല്‍സരത്തിലുടെ നീളം കണ്ടത്. ഗ്രൂപ്പില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഖത്തര്‍ ഒന്നാമതും ഒമാന്‍ രണ്ടാമതുമാണ്. അഫ്ഗാനിസ്ഥാന് മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തുമാണ്.
RELATED STORIES
മുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന പൗരത്വബിൽ
5 Dec 2019 4:50 PM GMTസഫാ ഫെബി പ്ളസ് വൺ ആണ്; ഭാഷയിലെ പ്ളസ് വൺ
5 Dec 2019 2:59 PM GMTപ്രവാചകന്റെ അധ്യാപന മഹത്വം
5 Dec 2019 1:58 PM GMTഇറാഖ് ജനകീയപ്രക്ഷോഭത്തിനു പിന്നിലാര്?
5 Dec 2019 1:56 PM GMTബാബരി മസ്ജിദ് വിധി: പ്രക്ഷോഭം വേണമെന്നു ഭൂരിപക്ഷം
5 Dec 2019 7:11 AM GMTഅൻഷാദ് പറയുന്നു, ആടുജീവിതം|THEJAS NEWS
4 Dec 2019 6:02 PM GMT