Football

കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം

30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിസീലില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ആതിഥേയരായ ബ്രിസീലും ബൊളീവിയയുമായാണ് ആദ്യ മല്‍സരം.

കോപ്പാ അമേരിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
X

സാവോ പോളോ: കോപ്പാ അമേരിക്കയുടെ 46ാം എഡിഷന് നാളെ ബ്രിസീലില്‍ തുടക്കമാവും. 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണ്ണമെന്റ് ബ്രിസീലിലെ അഞ്ചുവേദികളിലായാണ് നടക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിസീലില്‍ ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ആതിഥേയരായ ബ്രിസീലും ബൊളീവിയയുമായാണ് ആദ്യ മല്‍സരം.

ശനിയാഴ്ച പുലര്‍ച്ചെയാണ് മല്‍സരം. ഇന്ത്യയില്‍ യാതൊരു ചാനലും കോപ്പയുടെ സംപ്രേക്ഷണം ഏറ്റെടുത്തിട്ടില്ല. 10 തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറും റണ്ണറപ്പായ ജപ്പാനും പ്രത്യേക ക്ഷണിയതാവാണ്. ഏറ്റവും കൂടുതല്‍ തവണ കോപ്പാ കിരീടം നേടിയത് ഉറുഗ്വെയാണ്(15).അര്‍ജന്റീന 14 ഉം ബ്രിസീല്‍ എട്ടും തവണ കോപ്പയില്‍ മുത്തമിട്ടിട്ടുണ്ട്. ചിലിയാണ് നിലവിലെ ചാംപ്യന്‍മാര്‍. നെയ്മര്‍ ഇല്ലാതെയാണ് ബ്രിസീല്‍ ടീം ഇത്തവണ ഇറങ്ങുന്നത്. എന്നാല്‍ മികച്ച ടീമിനെയാണ് കോച്ച് ടീറ്റെ കോപ്പയ്ക്കായി വാര്‍ത്തെടുത്തത്. മെസ്സിയടങ്ങുന്ന അര്‍ജന്റീനാ ടീമും മിന്നും ഫോമിലാണ്.

മൂന്നു ഗ്രൂപ്പുകളിലായാണ് മല്‍സരം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടറില്‍ പ്രവേശിക്കും. കൂടാതെ എല്ലാ ഗ്രൂപ്പിലെയും ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാര്‍ട്ടറില്‍ സ്ഥാനപിടിക്കും.




Next Story

RELATED STORIES

Share it