Sports

ഇന്ററിന്റെ കിരീട പ്രതീക്ഷ കൈവിട്ടു; ബൊള്‍ഗാനയ്‌ക്കെതിരേ തോല്‍വി

മറ്റ് മല്‍സരങ്ങളില്‍ കാഗ്ലിയാരിയെ അറ്റ്‌ലാന്റ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു

ഇന്ററിന്റെ കിരീട പ്രതീക്ഷ കൈവിട്ടു; ബൊള്‍ഗാനയ്‌ക്കെതിരേ തോല്‍വി
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എ കിരീടമെന്ന ഇന്റര്‍മിലാന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി.ഇന്ന് ബോള്‍ഗാനയ്‌ക്കെതിരേ 2-1ന്റെ തോല്‍വി നേരിട്ടതോടെയാണ് ഇന്ററിന് തിരിച്ചടിയായത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോക്കൊപ്പമെത്താമെന്ന ഇന്റിന്റെ മോഹമാണ് ഇതോടെ പൊലിഞ്ഞത്.

ലൂക്കാക്കുവിലൂടെ 22ാം മിനിറ്റില്‍ ഇന്ററാണ് മുന്നിലെത്തിയത്. തുടര്‍ന്ന് 57ാം മിനിറ്റില്‍ ബോള്‍ഗാനാ താരം സൊറിനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. തുടര്‍ന്ന് 62ാം മിനിറ്റില്‍ ഇന്ററിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മാര്‍ട്ടിനെസ് പാഴാക്കിയതോടെ അവര്‍ തോല്‍വിയ്ക്ക് അരികെയെത്തിയിരുന്നു. പിന്നീട് 74ാം മിനിറ്റില്‍ ജുവാരയിലൂടെ ബോള്‍ഗാന സമനില പിടിച്ചു.

ഇതിനിടെ ഇന്ററര്‍ താരം ബാസ്റ്റോണിയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് ലഭിച്ച സുവര്‍ണാവസരം ബോള്‍ഗാനോ വിനിയോഗിച്ചു. 80ാം മിനിറ്റില്‍ ബേരോയിലൂടെ ലീഡും ജയവും അവര്‍ സ്വന്തമാക്കി. മറ്റ് മല്‍സരങ്ങളില്‍ കാഗ്ലിയാരിയെ അറ്റ്‌ലാന്റ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. റോമയെ നപ്പോളി 2-1നും തോല്‍പ്പിച്ചു. ലീഗില്‍ അറ്റ്‌ലാന്റ മൂന്നാം സ്ഥാനത്തും റോമ അഞ്ചാം സ്ഥാനത്തും നപ്പോളി ഏഴാം സ്ഥാനത്തുമാണ്.

Next Story

RELATED STORIES

Share it