Feature

വിജയ് ഹസാരെ ട്രോഫി; ബെസ്റ്റ് ഇലവനില്‍ കേരളാ താരങ്ങളില്ല

ഒരു തവണ നാല് വിക്കറ്റും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും യഷ് കരസ്ഥമാക്കി.

വിജയ് ഹസാരെ ട്രോഫി; ബെസ്റ്റ് ഇലവനില്‍ കേരളാ താരങ്ങളില്ല
X


വിജയ് ഹസാരെ ടൂര്‍ണ്ണമെന്റ് കണ്ട ഏറ്റവും മികച്ച പോരാട്ടത്തിനാണ് 2021-22 സീസണ്‍ സാക്ഷിയായത്. കഴിഞ്ഞ ദിവസമാണ് സീസണ് സമാപനം കുറിച്ചത്. നിലവിലെ ജേതാക്കളും തകര്‍പ്പന്‍ ഫോമിലുമായിരുന്ന തമിഴ്‌നാടിനെ മറികടന്ന് ഹിമാചല്‍ പ്രദേശാണ് ടൂര്‍ണ്ണമെന്റിലെ ചാംപ്യന്‍മാരായത്. തമിഴ്‌നാടിനെ 11 റണ്‍സിനാണ് ഹിമാചല്‍ വീഴ്ത്തിയത്. 315 എന്ന കൂറ്റന്‍ റണ്‍സ് പിന്‍തുടര്‍ന്ന ഹിമാചല്‍ വിജെഡി രീതിയിലൂടെയാണ് വിജയികളായത്. 47.3 ഓവറില്‍ ഹിമാചല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടിയിരുന്നു. ജയിക്കാന്‍ 15 പന്തില്‍ 16 റണ്‍സായിരുന്നു ഹിമാചലിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. തുടര്‍ന്ന് വെളിച്ചക്കുറവിനെ തുടര്‍ന്നാണ് വിജെഡിയിലൂടെ ഹിമാചലിനെ വിജയിയായി പ്രഖ്യാപിച്ചത്. നിരവധി പുതിയ റെക്കോഡുകള്‍ക്കാണ് ഇക്കുറി ജെയ്പൂര്‍ വേദിയായത്. ക്വാര്‍ട്ടറില്‍ വീണ കേരളവും മികച്ച ഫോമുമായി പ്രാതിനിധ്യം അറിയിച്ചിരുന്നു.

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയിലെ ബെസ്റ്റ് ഇലവനെ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കേരളാ താരങ്ങള്‍ക്ക് ഇടം നേടാന്‍ കഴിഞ്ഞില്ല. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച താരങ്ങള്‍ തന്നെയാണ് ഇലവനില്‍ സ്ഥാനം പിടിച്ചത്. ഫെബ്രുവരിയില്‍ വരുന്ന ഐപിഎല്‍ മെഗാതാരലേലത്തില്‍ മുന്നില്‍ നില്‍ക്കാന്‍ കഴിവുള്ള താരങ്ങളാണ് ബെസ്റ്റ് ഇലവനില്‍ സ്ഥാനം പിടിച്ചത്.

1. ഋതുരാജ് ഗെയ്ക്ക്‌വാദ്(മഹാരാഷ്ട്ര)





അഞ്ച് മല്‍സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറിയടക്കം 603 റണ്‍സ് നേടി ടോപ് സ്‌കോര്‍ പട്ടം നേടിയത് ഋതുരാജാണ്.

2.പ്രശാന്ത് ചോപ്രാ(ഹിമാചല്‍ പ്രദേശ്)





ഹിമാചല്‍ പ്രദേശിന്റെ കന്നികിരീട നേട്ടത്തിലെ പ്രധാനിയാണ് പ്രശാന്ത് ചോപ്രാ. ടൂര്‍ണ്ണമെന്റില്‍ 456 റണ്‍സാണ് താരം നേടിയത്.

3. കെ എസ് ഭരത് -വിക്കറ്റ് കീപ്പര്‍(ആന്ധ്രാപ്രദേശ്)





അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 370 റണ്‍സാണ് ഭരത് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 108.18 ആണ്.ഇതിനോടകം ഇന്ത്യന്‍ ടീമില്‍ സാന്നിധ്യം തെളിയിച്ച താരമാണ് ഭരത്.

4.പ്രേരക് മങ്കാദ്(സൗരാഷ്ട്ര)





മികച്ച ഓള്‍ റൗണ്ടറായ പ്രേരക് 376 റണ്‍സും അഞ്ച് വിക്കറ്റുമാണ് ഏഴ് മല്‍സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത്.

5. വെങ്കിടേഷ് അയ്യര്‍(മദ്ധ്യപ്രദേശ്)





കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ സൂപ്പര്‍ താരമായ വെങ്കിടേഷ് ആറ് മല്‍സരങ്ങളില്‍ നിന്ന് 379 റണ്‍സ് നേടി. രണ്ട് സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും ഒമ്പത് വിക്കറ്റുമാണ് ഈ ഓള്‍ റൗണ്ടര്‍ നേടിയത്.

6. റിങ്കു സിങ് (ഉത്തര്‍പ്രദേശ്)





ഉത്തര്‍പ്രദേശിന്റെ ടോപ് റണ്‍സ്‌കോററായ റിങ്കു 379 റണ്‍സാണ് ഏഴ് മല്‍സരങ്ങളില്‍ നിന്ന് നേടിയത്.

7.ഋഷി ധവാന്‍(ക്യാപ്റ്റന്‍) ഹിമാചല്‍ പ്രദേശ്





ഹിമാചലിന്റെ ക്യാപ്റ്റനായ ഋഷി ധവാന്‍ തന്നെയാണ് ബെസ്റ്റ് ഇലവന്റെ ക്യാപ്റ്റനും. ടൂര്‍ണ്ണമെന്റില്‍ 17 വിക്കറ്റ് നേടിയ ഋഷി എട്ട് മല്‍സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ദ്ധസെഞ്ചുറിയടക്കം 458 റണ്‍സ് നേടി ടീമിലെ ടോപ് സ്‌കോറര്‍ പട്ടവും നേടി.

8. വാഷിങ്ടണ്‍ സുന്ദര്‍(തമിഴ്‌നാട്)





16 വിക്കറ്റ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ മികവ് കൂടിയാണ് തമിഴ്‌നാടിനെ ഫൈനല്‍ വരെ എത്തിച്ചത്.

9. രഗുപതി സിലമ്പരശന്‍(തമിഴ്‌നാട്)





15 വിക്കറ്റ് നേടിയ സിലമ്പരശന്‍ രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.

10.ശിവം മാവി (ഉത്തര്‍പ്രദേശ്)





15 വിക്കറ്റ് നേടിയ ശിവം മാവി രണ്ട് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിനായി കൂടുതല്‍ വിക്കറ്റ് നേടിയതും മാവിയാണ്.

11.യഷ് ഠാക്കൂര്‍(വിദര്‍ഭ)





വിജയ് ഹസാരെ ട്രോഫിയിലെ ലീഡിങ് വിക്കറ്റ് ടേക്കര്‍ പദവി യഷിനാണ്. 18 വിക്കറ്റാണ് താരം നേടിയത്. ഒരു തവണ നാല് വിക്കറ്റും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും യഷ് കരസ്ഥമാക്കി.


Next Story

RELATED STORIES

Share it