Feature

22 ടീമുകള്‍; കേരളാ ഫുട്‌ബോളിന് ആവേശം വിതറാന്‍ പ്രീമിയര്‍ ലീഗ് ഇന്ന് മുതല്‍

600 താരങ്ങള്‍ പങ്കെടുക്കുന്ന ലീഗില്‍ മൊത്തം 113 മല്‍സരങ്ങളാണ് നടക്കുക.

22 ടീമുകള്‍; കേരളാ ഫുട്‌ബോളിന് ആവേശം വിതറാന്‍ പ്രീമിയര്‍ ലീഗ് ഇന്ന് മുതല്‍
X



കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം വിതറാന്‍ ഇന്ന് കേരളാ പ്രീമിയര്‍ ലീഗിന് തുടക്കമാവുന്നു. 22 ടീമുകള്‍ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റിന്റെ പ്രധാന വേദികള്‍ കൊച്ചിയും കോഴിക്കോടുമാണ്. കൊച്ചിയില്‍ മഹാരാജാസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ കെഎസ്ഇബിയും കഴിഞ്ഞ വര്‍ഷത്തെ ഫയര്‍പ്ലേ ടീമായ കേരളാ യുനൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും.





വൈകിട്ട് 3.30നാണ് മല്‍സരങ്ങള്‍. കോഴിക്കോട്ടേ വേദി ഇ എം എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ്. നാളെ നടക്കുന്ന മല്‍സരത്തില്‍ മലബാര്‍ എഫ് സിയും സാറ്റ് തിരൂരും കൊമ്പുകോര്‍ക്കും. ലീഗ് ഘട്ട മല്‍സരങ്ങള്‍ ജനുവരിയോടെ പൂര്‍ത്തിയാകും.





ഗ്രൂപ്പ് എയിലെ മല്‍സരങ്ങളാണ് കോഴിക്കോട് നടക്കുക. ഗ്രൂപ്പ് ബിയിലെ മല്‍സരങ്ങള്‍ കൊച്ചിയിലും അരങ്ങേറും. സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ ഫെബ്രുവരിയില്‍ നടക്കുന്നതിനാല്‍ ജനുവരിയില്‍ ഗ്രൂപ്പ് ഘട്ടം അവസാനിച്ച് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ചിലാണ് ശേഷിക്കുന്ന റൗണ്ടുകള്‍ അരങ്ങേറുക. ലീഗിന്റെ ഒമ്പതാം എഡിഷനാണ് നടക്കുന്നത്. ആദ്യമായാണ് 22 ടീമുകള്‍ പങ്കെടുക്കുന്നത്. 22 ടീമുകള്‍ അണിനിരക്കുന്ന ദക്ഷിണേന്ത്യയിലെ ഏക സ്റ്റേ ലീഗാണ്. 600 താരങ്ങള്‍ പങ്കെടുക്കുന്ന ലീഗില്‍ മൊത്തം 113 മല്‍സരങ്ങളാണ് നടക്കുക. ലീഗില്‍ ജേതാക്കളാവുന്ന ടീമിനെ സെക്കന്റ് ഡിവിഷന്‍ ലീഗായ ഐ ലീഗിലേക്ക് നോമിനേറ്റ് ചെയ്യും. കോര്‍പ്പറേറ്റ് എന്‍ട്രി നേടി എട്ട് ടീമുകകളാണ് ഇക്കുറി യോഗ്യത നേടിയത്.


കൊവിഡിനെ തുടര്‍ന്ന് മല്‍സരങ്ങള്‍ക്ക് കാണികളുടെ പ്രവേശനം ഒഴിവാക്കിയിട്ടുണ്ട്. കേരളാ പ്രീമിയര്‍ ലീഗിന്റെ ഫേസ്ബുക്ക് പേജിലും പോഡ്കാസ്റ്റിലും മല്‍സരം തത്സമയം സംപ്രേക്ഷണം ചെയ്യും.





ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നിവയില്‍ 11 വീതം ടീമുകള്‍ അണിനിരക്കും. ഗ്രൂപ്പ് എ: നിലവിലെ ചാംപ്യന്‍മാരായ ഗോകുലം കേരളാ എഫ് സി, കെ പി എല്‍ യോഗ്യതാ മല്‍സരത്തിലെ വിജയികളായ എ ഐ എഫ് എ, സാറ്റ് തിരൂര്‍, ലൂക്കാ, ബാസ്‌കോ, കേരളാ പോലിസ്, എഫ് സി കേരളാ, പറപ്പൂര്‍ എഫ് സി, എഫ് സി അരീക്കോട്, വയനാട് യുനൈറ്റഡ് എഫ് സി , റിയല്‍ മലബാര്‍ എഫ് സി എന്നിവര്‍ അണിനിരക്കും.


ഗ്രൂപ്പ് ബിയില്‍ ചാംപ്യന്‍മാരായ കേരളാ ബ്ലാസ്റ്റേഴ്‌സ്, കേരളാ യുനൈറ്റഡ്, സായ്, കോവളം എഫ് സി, കെ എസ് ഇ ബി, ഗോള്‍ഡന്‍ ത്രെഡ്‌സ്, മാര്‍ അത്തനേഷ്യസ്, മുത്തൂറ്റ് എഫ് എ, ട്രാവന്‍കൂര്‍ റോയല്‍സ്, ഡോണ്‍ ബോസ്‌കോ, എഫ് എ ലിഫാ എന്നിവര്‍ തമ്മില്‍ പോരാടും.





Next Story

RELATED STORIES

Share it