Feature

ബെയ്ല്‍ എന്ന ഇതിഹാസം ഫുട്‌ബോളിനോട് വിടപറയുമ്പോള്‍

2022ലാണ് റയല്‍ വിട്ടത്.

ബെയ്ല്‍ എന്ന ഇതിഹാസം ഫുട്‌ബോളിനോട് വിടപറയുമ്പോള്‍
X



ഫര്‍ഹാനാ ഫാത്തിമ



വെയ്ല്‍സിന്റെ ഇതിഹാസ ക്യാപ്റ്റനും റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരവുമായിരുന്ന ഗെരത് ബെയ്ല്‍ കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര ഫുട്ബോളില്‍ നിന്ന് മാത്രമല്ല ക്ലബ്ബ് ഫുട്ബോളില്‍ നിന്നും താരം വിരമിച്ചതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ലോക ഫുട്ബോളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ബെയ്ല്‍ പടിയിറങ്ങുന്നത്. വെയ്ല്‍സ് ക്യാപ്റ്റന്‍ എന്നതിന് പുറമെ റയല്‍ മാഡ്രിഡിന്റെ മുന്‍ നിര താരമെന്ന നിലയിലാണ് ബെയ്ല്‍ അറിയപ്പെട്ടിരുന്നത്. വെയ്ല്‍സിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും ബെയ്ലിനു സ്വന്തമാണ്. നിലവില്‍ അമേരിക്കയിലെ ലോസ് ആഞ്ചലസ് എഫ്സിയില്‍ കളിക്കുന്നുണ്ടായിരുന്നു. ഇവിടെത്തെ കരാര്‍ അവസാനിക്കാനിരിക്കെയാണ് ബെയ്ലിന്റെ വിരമിക്കല്‍ പ്രഖ്യാപനം.


64 വര്‍ഷങ്ങള്‍ക്ക് ശേഷം ദേശീയ ടീമിനെ ലോകകപ്പില്‍ എത്തിക്കാന്‍ കഴിഞ്ഞത് ബെയ്ല്‍ എന്ന ക്യാപ്റ്റന്റെ മിടുക്കായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ടീം പുറത്തായിരുന്നു. 16ാം വയസ്സില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ സതാംപ്ടണിന് വേണ്ടി കളിച്ചാണ് ബെയ്ലിന്റെ ഫുട്ബോള്‍ കരിയറിന് തുടക്കം. തുടര്‍ന്ന് ആറ് വര്‍ഷം ടോട്ടന്‍ഹാമിന് വേണ്ടി കളിച്ചു. തന്റെ പ്രിയ ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് 2013ലാണ് ചേക്കേറുന്നത്. അന്നത്തെ റെക്കോഡ് തുകയ്ക്കായിരുന്നു താരത്തിന്റെ ക്ലബ്ബിലേക്കുള്ള വരവ്.




ക്ലബ്ബ് തലത്തില്‍ തന്നെയാണ് ബെയ്ലിന്റെ നേട്ടങ്ങള്‍ എല്ലാം. അഞ്ച് ചാംപ്യന്‍സ് ലീഗ് ട്രോഫി, നാല് ക്ലബ്ബ് വേള്‍ഡ് കപ്പ്, മൂന്ന് യൂറോപ്പ്യന്‍ കപ്പ്, മൂന്ന് സ്പാനിഷ് ലീഗ് കിരീടം, മൂന്ന് സ്പാനിഷ് സൂപ്പര്‍ കപ്പ്, ഒരു കോപ്പാ ഡെല്‍ റേ ഇത്രയും കിരീടങ്ങള്‍ ചൂണ്ടികാണിക്കും ബെയ്ല്‍ ക്ലബ്ബ് ഫുട്ബോളില്‍ ആരായിരുന്നുവെന്ന്. അഞ്ച് ചാംപ്യന്‍സ് ലീഗും റയലിനൊപ്പമാണ് നേടിയത്. 394 മല്‍സരങ്ങളില്‍ നിന്ന് 142 ഗോളും 70അസിസ്റ്റുകളും ബെയ്ലിന്റെ പേരിലുണ്ട്. 2022ലാണ് റയല്‍ വിട്ടത്. മോശം ഫോമിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം റയലിന്റെ സ്‌ക്വാഡില്‍ കാര്യമായി ഇടം നേടാന്‍ ആയില്ല. തുടര്‍ന്നാണ് ലോസ് ആഞ്ചലസിലേക്ക് മാറിയത്.




2024 യൂറോയിലും രാജ്യത്തിന് വേണ്ടി കളിക്കണമെന്ന് താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. രാജ്യത്തിനായി 41 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 33കാരനായ ബെയ്ലിന്റെ വിരമിക്കല്‍ നേരത്തെയാണെന്ന് ഫുട്ബോള്‍ ലോകം പറയുന്നു. ക്ലബ്ബ് ഫുട്ബോളിലെ മറക്കാനാവാത്ത പ്രകടനങ്ങളാണ് ഈ താരത്തിന്റെ കാലുകളില്‍ നിന്ന് പിറവിയെടുത്തിട്ടുള്ളത്. 2010-11 സീസണിലെ ചാംപ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനൊപ്പം നേടിയ ഹാട്രിക്ക് ഒരു ഫുട്ബോള്‍ ആരാധകനും മറക്കില്ല. 2012-13സീസണില്‍ ടോട്ടന്‍ഹാമിനൊപ്പം 21 ഗോളുകളാണ് ഈ വിങര്‍ സ്‌കോര്‍ ചെയ്തത്.


റയലിനൊപ്പം നേടേണ്ടതെല്ലാം നേടിയ ഒരു താരമാണ് ബെയ്ല്‍. റയലിനായി മാത്രം 81 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. എട്ട് സീസണുകളിലാണ് ടീമിനൊപ്പം കളിച്ചത്. ബെയ്ലിന്റെ റോക്കറ്റ് ഷോട്ടുകള്‍ തന്നെയാണ് ബെയ്ലിനെ ഏവരുടെയും പ്രിയപ്പെട്ടവനാക്കിയത്. 2018ലെ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരേ റയലിന്റെ വിജയഗോള്‍ നേടിയത് ബെയ്ലായിരുന്നു. ഗ്രൗണ്ടില്‍ മാന്ത്രിക പ്രകടനം നടത്തുന്ന ബെയ്ലും ഏതൊരു ഫുട്ബോള്‍ താരത്തെ പോലെ തന്റെ മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്നു. ഇതിനിടെയാണ് ഏവരെയും സ്തബ്ധരാക്കി വിരമിക്കല്‍ പ്രഖ്യാപനമുണ്ടായത്.




Next Story

RELATED STORIES

Share it