ഗാംഗുലി പുറത്തേക്ക്; ബിസിസിഐക്ക് പുതിയ ടീം
കൂടാതെ ഗാംഗുലി ബിജെപിയില്‍ ചേരാത്തതിന്റെ പ്രതികാരമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിയുന്നു. ബിസിസിഐയുടെ വാര്‍ഷിക യോഗം 18ന് നടക്കുന്നതിന് മുമ്പേ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്ത് കഴിഞ്ഞു. പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ഗാംഗുലി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആ നീക്കം നടന്നില്ല. രണ്ട് തവണ പദവിയില്‍ തുടരാമെങ്കിലും സെക്രട്ടറി ജയ്ഷാ അടങ്ങുന്ന സംഘം ഈ നീക്കം തടയുകയായിരുന്നു.
കൂടാതെ ഗാംഗുലി ബിജെപിയില്‍ ചേരാത്തതിന്റെ പ്രതികാരമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗാംഗുലിയെ നീക്കുന്നതിന്റെ ഭാഗമായി നിരവധി ആരോപണങ്ങളും മുന്‍ ക്യാപ്റ്റന്റെ തലയില്‍ കെട്ടിവച്ചിട്ടുണ്ട്.നിരവധി വിഷയങ്ങളില്‍ ഗാംഗുലിയുടെ ഇടപെടല്‍ ബിസിസിഐയ്ക്ക് മോശം പ്രതിഛായ ഉണ്ടാക്കിയതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഭാരവാഹി ആവാനുള്ള തയ്യാറെടുപ്പിലാണ് ഗാംഗുലിയെന്ന് സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
ഗാംഗുലിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയ ബിസിസിഐ അദ്ദേഹത്തിന് ഐപിഎല്‍ ചെയര്‍മാന്‍ പദവി നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗാംഗുലി അത് നിഷേധിക്കുകയായിരുന്നു. മുന്‍ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ്ഷാ തല്‍സ്ഥാനത്ത് തന്നെ തുടരും. ജയ്ഷായുടെ കീഴിലായിരുന്നു ഗാംഗുലിയുടെ പ്രസിഡന്റ് പദവിയെന്നും ആരോപണമുണ്ട്. ജയ്ഷായ്ക്കാണ് ബിസിസിഐയുടെ പൂര്‍ണ്ണ നിയന്ത്രണം.
പുതിയ ഭാരവാഹികള്‍: റോജര്‍ ബിന്നി-പ്രസിഡന്റ്(കര്‍ണ്ണാടക), സെക്രട്ടറി-ജയ്ഷാ (ഗുജറാത്ത്), രാജീവ് ശുക്ല-വൈസ് പ്രസിഡന്റ് (ഉത്തര്‍പ്രദേശ്), ആശിഷ് ഷീലര്‍ -ട്രഷര്‍ (മഹാരാഷ്ട്ര), ദേവജിത്ത് സായ്ക്കിയ-ജോയിന്റ് സെക്രട്ടറി (അസം), അരുണ്‍ ദുമാല്‍-ഐപിഎല്‍ ചെയര്‍മാന്‍ (ഹിമാചല്‍ പ്രദേശ്).
RELATED STORIES
യുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില്‍ നബിദിന റാലി തടയാന്‍ വിഎച്ച്പി ശ്രമം; സംഘര്‍ഷാവസ്ഥ
16 Sep 2024 11:50 AM GMTവാര്‍ത്താ ആക്രമണം തടയണം; മുഖ്യമന്ത്രിക്കെതിരേ ഡബ്ല്യുസിസി
16 Sep 2024 7:23 AM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMT