കറ്റാലന്‍സും ഓള്‍ഡ് ലേഡിയും ചാംപ്യന്‍സ് ലീഗില്‍ നിന്നും വഴിമാറുമ്പോള്‍
ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണിലെ നിറം തന്നെയാണ് ഇതോടെ മങ്ങിപ്പോയത്.

ലോകഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജക്കന്‍മാരുടെ ക്ലബ്ബുകളുടെ ചാംപ്യന്‍സ് ലീഗില്‍ നിന്നുള്ള പുറത്താവലിനാണ് കഴിഞ്ഞ വാരം കായിക ലോകം പ്രധാനമായിസാക്ഷ്യം വഹിച്ചത്. ചാംപ്യന്‍സ് ലീഗിന്റെ 16വര്‍ഷത്തെ ക്വാര്‍ട്ടര്‍ ചരിത്രത്തില്‍ ആദ്യമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമില്ലാതെ ലീഗ് മുന്നോട്ട് പോവുന്നത്. ചാംപ്യന്‍സ് ലീഗിന്റെ ഈ സീസണിലെ നിറം തന്നെയാണ് ഇതോടെ മങ്ങിപ്പോയത്. എഫ് സി പോര്‍ട്ടോ യുവന്റസിനെ മറികടന്നപ്പോള്‍ ഫ്രഞ്ച് ഭീമന്‍മാരായ പിഎസ്ജിയാണ് മെസ്സിയുടെ ബാഴ്സയെ പുറത്താക്കിയത്. ആധികാരിക ജയത്തോടെയാണ് ഇരുടീമും ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
വ്യക്തിഗതാ നേട്ടങ്ങള്‍ റൊണാള്‍ഡോ വാരിക്കൂട്ടമ്പോഴും യുവന്റസ് എന്ന ടീമിനെ ഒരു ടൂര്‍ണ്ണമെന്റിലും തലപ്പത്തെത്തിക്കാന്‍ താരത്തിന് കഴിയുന്നില്ല. അര്‍ജന്റീനാ എന്ന ടീമിനെ നയിക്കാന്‍ മെസ്സി പ്രാപത്നല്ല എന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ബാഴ്സലോണ എന്ന ക്ലബ്ബിനും ഇപ്പോള്‍ ഈ ഗതിയാണ്. മെസ്സിയെന്ന ഒറ്റയാനിലായിരുന്ന ബാഴ്സ ഏറെക്കാലം ഓടിയത്. എന്നാല്‍ തുടര്‍ന്നുള്ള കാലം അത് നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാവുകയാണ്. ഇരുടീമിന്റെയും പുറത്താവലിനുപരി ഇരുതാരങ്ങളുടെയും യുഗാന്ത്യമായാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സ്പാനിഷ് ലീഗില്‍ ബാഴ്സ രണ്ടാം സ്ഥാനത്തെത്തി നിലഭദ്രമാക്കിയെങ്കിലും യുവന്റസിന്റെ സ്ഥിതി അതല്ല. ലീഗില്‍ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാനുമായി വന്‍ പോയിന്റ് അന്തരവും നിലനില്‍ക്കുന്നു. ചാംപ്യന്‍സ് ലീഗിലെ പുറത്താവലിന് ശേഷം ബാഴ്സയും യുവന്റസും ലീഗ് കിരീടം കൂടി കൈവിട്ടാല്‍ അവസാനിക്കുന്നത് യൂറോപ്പിലെ രണ്ട് താരപരിവേഷ ക്ലബ്ബുകളുടെ പതനമായിരിക്കും.
RELATED STORIES
മംഗളൂരുവില് മലയാളി വിദ്യാര്ഥികള്ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTകോട്ടയത്ത് ഭൂമിക്കടിയില് നിന്ന് ഉഗ്രസ്ഫോടന ശബ്ദം
2 Jun 2023 5:26 AM GMTഅഗതിമന്ദിരത്തിലെ അന്തേവാസികള് നടുറോഡില് ഏറ്റുമുട്ടി; ഒരാള്ക്ക്...
2 Jun 2023 5:16 AM GMTഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന് ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMT