Sports

യൂറോ കപ്പും കോപ്പാ അമേരിക്കയും 2021ലേക്ക് മാറ്റി; ചാംപ്യന്‍സ് ലീഗും യൂറോപ്പയും ജൂണില്‍

മെയ്യില്‍ നടക്കേണ്ട യൂറോപ്പാ, ചാംപ്യന്‍സ് ലീഗ് എന്നിവയുടെ ഫൈനലുകള്‍ ജൂണില്‍ നടക്കും.

യൂറോ കപ്പും കോപ്പാ അമേരിക്കയും 2021ലേക്ക് മാറ്റി; ചാംപ്യന്‍സ് ലീഗും യൂറോപ്പയും ജൂണില്‍
X

റോം: 2020 ജൂണില്‍ നടക്കേണ്ട യൂറോ കപ്പ് ഫുട്‌ബോള്‍ 2021ലേക്ക് മാറ്റി. കൊറോണാ വൈറസ് ലോകത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് യൂറോ കപ്പ് മാറ്റിയത്. ഇന്ന് ചേര്‍ന്ന യുവേഫായുടെ അടിയന്തര യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. ലീഗ് ഫുട്‌ബോളുകളും ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവയും ഈ വര്‍ഷം തന്നെ നടത്തേണ്ടതിനാലാണ് യൂറോപ്പ് കപ്പ് നീട്ടിയത്.

മെയ്യില്‍ നടക്കേണ്ട യൂറോപ്പാ, ചാംപ്യന്‍സ് ലീഗ് എന്നിവയുടെ ഫൈനലുകള്‍ ജൂണില്‍ നടക്കും. ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ജൂണ്‍ 27നും യൂറോപ്പാ ലീഗ് ഫൈനല്‍ ജൂണ്‍ 23നുമാണ് നടക്കുക. നിലവില്‍ നിര്‍ത്തിവച്ച ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ മെയ്യ് അഞ്ചോടെ പുനരാരംഭിക്കാമെന്നാണ് യുവേഫായുടെ വിലയിരുത്തല്‍. കൂടാതെ കരാറുകള്‍ അവസാനിച്ച താരങ്ങള്‍ ജൂണ്‍ വരെ അത് നീട്ടണമെന്നും യുവേഫാ ആവശ്യപ്പെട്ടു.

ലീഗ് ഫുട്‌ബോളുകള്‍ അവസാനിപ്പിക്കാന്‍ യുവേഫാ ജൂലൈ വരെ സമയം നീട്ടി. ഈ സീസണ്‍ അവസാനം നടക്കേണ്ട കോപ്പാ അമേരിക്കയും 2021ലേക്ക് മാറ്റി. കോപ്പയുടെ ഗ്രൂപ്പ് തിരഞ്ഞെടുപ്പ് നേരത്തെ കഴിഞ്ഞിരുന്നു. കൊളംബിയ, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കോപ്പയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

Next Story

RELATED STORIES

Share it