Cricket

ട്വന്റി-20 ലോകകപ്പോടെ വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിയും

ലോകകപ്പിന് ശേഷം ട്വന്റിയിലെ നായക പദവി ഉപേക്ഷിക്കുമെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്.

ട്വന്റി-20 ലോകകപ്പോടെ വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിയും
X


മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ നായകസ്ഥാനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. ട്വന്റി-20 ലോകകപ്പോടെ ഇന്ത്യന്‍ നായകസ്ഥാനം ഉപേക്ഷിക്കുമെന്ന് താരം വ്യക്തമാക്കി. ലോകകപ്പിന് ശേഷം ട്വന്റിയിലെ നായക പദവി ഉപേക്ഷിക്കുമെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. ഇന്ത്യയെ മൂന്ന് ഫോര്‍മാറ്റിലും നയിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഇതുവരെ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുക എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. ടെസ്റ്റ്-ഏകദിന ടീമുകളെ നയിക്കാന്‍ കുറച്ച് കൂടി സ്‌പെയിസ് ആവശ്യമുണ്ട്.ഇതിനായാണ് പുതിയ തീരുമാനം. ബാറ്റ്‌സ്മാന്‍ എന്ന നിലയിലുള്ള തന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തും.-ക്യാപ്റ്റന്‍ വ്യക്തമാക്കി. നിരവധി പേരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും കോഹ്‌ലി അറിയിച്ചു.




Next Story

RELATED STORIES

Share it