Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച് വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച് വിരാട് കോഹ്ലി
X

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച് വിരാട് കോഹ്ലി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേങം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ' ഈ ഫോര്‍മാറ്റില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുമ്പോള്‍, അത് എളുപ്പമല്ല. ഇത് എനിക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നതു തന്നെയാണ്. പക്ഷേ, എനിക്കുണ്ടായിരുന്നതെല്ലാം ഞാന്‍ ക്രിക്കറ്റിന് ല്‍കി, ഞാന്‍ പ്രതീക്ഷിച്ചതിലും വളരെയധികം അത് എനിക്ക് തിരിച്ചും നല്‍കി' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. നേരത്തേ തന്നെ കോഹ്‌ലി വിരമിക്കാനുള്ള തീരുമാനമെടുത്തതായുള്ള റിപോര്‍ട്ടുകള്‍ വന്നിരുന്നു.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റില്‍ കോഹ്‌ലിയുടെ അരങ്ങേറ്റം. ഇന്ത്യയെ കൂടുതല്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും കരിയറില്‍ തിളങ്ങി. ടെസ്റ്റില്‍ 14 സീസണുകളിലായി 123 ടെസ്റ്റുകളില്‍ കളിച്ചു. 9230 റണ്‍സ് നേടി. 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ഈ വര്‍ഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരേയാണ് അവസാനമായി കളിച്ചത്.

Next Story

RELATED STORIES

Share it