Cricket

വിനൂ മങ്കാദ് ട്രോഫി; കര്‍ണാടക അണ്ടര്‍ 19 ടീമിനെ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് നയിക്കും

വിനൂ മങ്കാദ് ട്രോഫി; കര്‍ണാടക അണ്ടര്‍ 19 ടീമിനെ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് നയിക്കും
X

ബെംഗളൂരു:ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിനെ നയിക്കും. ജൂനിയര്‍ തലത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ അന്‍വയെ കര്‍ണാടക ടീം നായകനായി തിരഞ്ഞെടുക്കാന്‍ കാരണമായത്. കഴിഞ്ഞ തവണ വിനൂ മങ്കാദ് ട്രോഫിയില്‍ കര്‍ണാടകയുടെ ടോപ് സ്‌കോററായയിരുന്നു അന്‍വയ്. സമീപകാലത്ത് കര്‍ണാടകക്കായി ജൂനിയര്‍ തലത്തില്‍ മികവ് കാട്ടിയ അന്‍വയ് അണ്ടര്‍ 16 വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ കര്‍ണാടകയുടെ ടോപ് സ്‌കോററായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകനായ സമിത് ദ്രാവിഡ് നേരത്തെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം നേടിയിരുന്നു.

വിനു മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക ടീം: അന്‍വയ് ദ്രാവിഡ് (ക്യാപ്റ്റന്‍), നിതീഷ് ആര്യ, ആദര്‍ശ് ഡി, എസ് മണികാന്ത് (വൈസ് ക്യാപ്റ്റന്‍), പ്രണീത് ഷെട്ടി, വാസവ് വെങ്കിടേഷ്, അക്ഷത് പ്രഭാകര്‍, സി വൈഭവ്, കുല്‍ദീപ് സിംഗ് പുരോഹിത്, രത്തന്‍ ബിആര്‍, വൈഭവ് ശര്‍മ്മ, കെ. എ തേജസ്, അഥര്‍വ് മാളവ്യ, സണ്ണി കാഞ്ചി, റെഹാന്‍ മൊഹമ്മദ്.



Next Story

RELATED STORIES

Share it