വിജയ് ഹസാരെ ട്രോഫി; കേരളത്തിന്റെ കണക്ക് കൂട്ടല്‍ തെറ്റിച്ച് വെങ്കിടേഷ് അയ്യര്‍
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയ്ക്ക് വേണ്ടിയുള്ള രണ്ടാം മല്‍സരത്തില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ മധ്യപ്രദേശ് ആണ് കേരളത്തെ തകര്‍ത്തത്. 330 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കേരളം 49.4 ഓവറില്‍ 289 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ വെങ്കിടേഷ് അയ്യരാണ് കേരളത്തിന്റെ പ്രതീക്ഷകളെ തല്ലികെടുത്തിയത്. സെഞ്ചുറി നേടിയ താരം കേരളത്തിന്റെ നിര്‍ണ്ണായക മൂന്ന് വിക്കറ്റുകളും വീഴ്ത്തി. രോഹന്‍ കുന്നുമ്മല്‍(66), മുഹമ്മദ് അസ്ഹറുദ്ദീന്‍ (34), സച്ചിന്‍ ബേബി (66), ജലജ് സക്‌സേന (34) എന്നിവരാണ് കേരളത്തിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 18 റണ്‍സെടുത്ത് പുറത്തായി. ആദ്യ മല്‍സരത്തില്‍ കേരളം ചണ്ഡിഗഢിനെ പരാജയപ്പെടുത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം മധ്യപ്രദേശിനെതിരേ മികച്ച ജയം നേടിയിരുന്നു.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT