ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി നഷ്ടം; കര്‍ണ്ണാടകത്തിന് ആദ്യ ജയം
28 കാരനായ സംമ്രത് 144 പന്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 98 പന്തില്‍ 97 റണ്‍സെടുത്തു

X
FAR22 Feb 2021 7:03 PM GMT
ബെംഗളുരു:വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണ്ണാടകത്തിന് ആദ്യ ജയം. ബീഹാറിനെതിരേ കൂറ്റന്‍ റണ്‍സിന്റെ ജയമാണ് കര്‍ണ്ണാടക നേടിയത്. 267 റണ്‍സിന്റെ ജയമാണ് കര്‍ണ്ണാടകം അടിച്ചെടുത്തത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ ആര്‍ സംമ്രത് എന്നിവരുടെ ബാറ്റിങ് മികവിലാണ് കര്‍ണ്ണാക വന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക നിശ്ചിത ഓവറില്‍ 354 റണ്‍സാണ് നേടിയത്. 28 കാരനായ സംമ്രത് 144 പന്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 98 പന്തില്‍ 97 റണ്‍സെടുത്തു. മൂന്ന് റണ്‍സ് അകലെ താരത്തിന്റെ സെഞ്ചുറി നഷ്ടമായി. മറുപടി ബാറ്റിങില്‍ 27.2 ഓവറില്‍ ബീഹാര്‍ 87 റണ്‍സിന് പുറത്തായി.
Next Story