വിജയ് ഹസാരെയില്‍ കേരളത്തിന് ആദ്യ തോല്‍വി; ദേവ്ദത്തിന് സെഞ്ചുറി
സച്ചിന്‍ ബേബി 54 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താവാതെ 59 റണ്‍സ് നേടി.

ബെംഗളുരു; വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. ഗ്രൂപ്പ് സിയില്‍ കര്‍ണ്ണാടകയാണ് കേരളത്തിന് ഒമ്പത് വിക്കറ്റ് തോല്‍വി നല്‍കിയത്. കേരളം ഉയര്‍ത്തിയ 277 റണ്‍സ് ലക്ഷ്യം കര്‍ണ്ണാടകം ഒരു വിക്കറ്റ് നഷ്ടത്തില്‍ 45.3 ഓവറില്‍ നേടുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍(126), സിദ്ധാര്‍ത്ഥ് (86), രവികുമാര്‍ സമര്‍ത്ഥ് (62) എന്നിവരാണ് കര്‍ണ്ണാടകയ്ക്ക് വന്‍ ജയം നല്‍കിയത്. കേരളാ ബൗളര്‍മാര്‍ക്ക് ഒരു തരത്തിലും കര്‍ണ്ണാടകത്തിന് ഭീഷണി സൃഷ്ടിക്കാന്‍ ആയില്ല.
നേരത്തെ ടോസ് നേടിയ കേരളത്തിന് ഓപ്പണര്‍മാര്‍ തകര്‍ന്നെങ്കിലും മധ്യനിര മികച്ച ബാറ്റിങ് കാഴ്ചവയ്ക്കുകയായിരുന്നു. വത്സല്‍ ഗോവിന്ദാണ് (95) കേരളത്തിന്റെ ടോപ് സ്‌കോറര്‍. അഞ്ച് റണ്‍ അകലെ വച്ച് താരത്തിന് സെഞ്ചുറി നഷ്ടമായി. സച്ചിന്‍ ബേബി 54 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താവാതെ 59 റണ്‍സ് നേടി. അഭിമന്യു മിഥുനാണ് കര്‍ണാടകയ്ക്കായി അഞ്ച് വിക്കറ്റ് നേടിയത്. റോബിന്‍ ഉത്തപ്പ (0), സഞ്ജു സാംസണ്‍ (3),ജലജ് സക്‌സേന(5) എന്നിവര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT