വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരേ കേരളത്തിന് ജയം
റോബിന്‍ ഉത്തപ്പ 107 റണ്‍സെടുത്തു.
ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ഒഡീഷയ്‌ക്കെതിരേ കേരളത്തിന് ജയം. റോബിന്‍ ഉത്തപ്പയുടെ തകര്‍പ്പന്‍ ബാറ്റിങാണ് കേരളത്തിന് അനായാസ ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ കേരളം 38.2 ഓവറില്‍ 233 റണ്‍സ് നേടുകയായിരുന്നു. മഴ കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് കേരളത്തിന്റെ ലക്ഷ്യം വെട്ടിച്ചുരുക്കുകയായിരുന്നു. തുടര്‍ന്ന് മഴനിയമത്തില്‍ കേരളത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 34 റണ്‍സിന്റെ ജയമാണ് കേരളം നേടിയത്. റോബിന്‍ ഉത്തപ്പ 107 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 40 റണ്‍സെടുത്ത് പുറത്തായി. സഞ്ജു സാംസണെ കേരളത്തിന് പെട്ടെന്ന് നഷ്ടമായി. മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ വല്‍സല്‍ ഗോവിന്ദ് (29), മുഹമ്മദ് അസ്ഹറുദ്ദീന്‍ (23) എന്നിവരായിരുന്നു ക്രീസില്‍.
നേരത്തെ കേരളത്തിനായി എസ് ശ്രീശാന്ത്, ജലജ് സക്‌സേന, നിതീഷ് എം ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഗ്രൗണ്ടിലെ നനവിനെ തുടര്‍ന്നാണ് മല്‍സരം 45 ഓവറാക്കി കുറച്ചത്. മഴ വീണ്ടും വില്ലനായതിനെ തുടര്‍ന്നാണ് കേരളത്തിന്റെ ലക്ഷ്യം കുറച്ചത്.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT