രജനിയുടെ പിറന്നാള്‍ ദിനത്തില്‍ വെങ്കിടേഷിന് സെഞ്ചുറി; രജനി സ്റ്റൈലില്‍ ആഹ്ലാദ പ്രകടനവും
113 പന്തില്‍ നിന്നും 151 റണ്‍സാണ് താരം നേടിയത്.

രാജ്‌കോട്ട്: ഇന്ത്യയുടെ ഭാവി ഓള്‍റൗണ്ടര്‍ എന്ന് ഇതിനോടകം മുദ്ര കുത്തിയ വെങ്കിടേഷ് അയ്യര്‍ വിജയ് ഹസാരെ ട്രോഫിയിലെ സൂപ്പര്‍ ഫോം തുടരുന്നു. ഇന്ന് ചണ്ഡീഗഢിനെതിരേ താരം തകര്‍പ്പന്‍ സെഞ്ചുറിയാണ് നേടിയത്. 113 പന്തില്‍ നിന്നും 151 റണ്‍സാണ് താരം നേടിയത്. 10 സിക്‌സും എട്ട് ഫോറും അടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. നേരത്തെ കേരളത്തിനെതിരേയും താരം സെഞ്ചുറി നേടിയിരുന്നു. ടൂര്‍ണ്ണമെന്റില്‍ റണ്‍വേട്ടയില്‍ ഋതുരാജിന് പിന്നില്‍ (435)രണ്ടാം സ്ഥാനത്താണ് വെങ്കിടേഷ് (348). ടൂര്‍ണ്ണമെന്റില്‍ 20 സിക്‌സറുകളാണ് താരം നേടിയത്.
ഇന്ന് സെഞ്ചുറി നേടിയ വെങ്കിടേഷ് തന്റെ ആരാധനാപാത്രമായ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ സ്റ്റൈലിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. ഇന്ന് രജനീകാന്തിന്റെ പിറന്നാള്‍ ദിനമായിരുന്നു. മല്‍സരത്തില്‍ മദ്ധ്യപ്രദേശ് അഞ്ച് റണ്‍സിന് ജയിച്ചു. സ്‌കോര്‍ മദ്ധ്യപ്രദേശ്-331, ചണ്ഡീഗഢ്-326.
1⃣0⃣0⃣ up & going strong! 💪 💪@ivenkyiyer2512 continues his superb run of form. 👏 👏 #MPvUTCA #VijayHazareTrophy pic.twitter.com/iiow2ATC2n
— BCCI Domestic (@BCCIdomestic) December 12, 2021
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT