Cricket

കോമണ്‍വെല്‍ത്ത് ഗെയിംസ് ; കൊവിഡ് ബാധിതയായ താഹ്ലിയാ മഗ്രാത്തിനെ ഓസ്‌ട്രേലിയ കളിപ്പിച്ചു

രണ്ട് റണ്‍സെടുത്ത് ഓള്‍ റൗണ്ടര്‍ പെട്ടെന്ന് പുറത്തായിരുന്നു

കോമണ്‍വെല്‍ത്ത് ഗെയിംസ് ; കൊവിഡ് ബാധിതയായ താഹ്ലിയാ മഗ്രാത്തിനെ ഓസ്‌ട്രേലിയ കളിപ്പിച്ചു
X


ബിര്‍മിങ്ഹാം: കൊവിഡ് ബാധിതയായ വനിതാ ക്രിക്കറ്റ് താരം താഹ്ലിയാ മഗ്രാത്തിനെ കോമണ്‍വെല്‍ത്ത്് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനല്‍ മല്‍സരത്തില്‍ കളിപ്പിച്ച് ഓസ്‌ട്രേലിയ .കൊവിഡ് പോസ്റ്റീവാണെന്ന് കണ്ടെത്തിയതിന് മണിക്കൂറുകള്‍ ശേഷമാണ് ഇന്ത്യയ്‌ക്കെതിരായ ഫൈനല്‍ മല്‍സരം അരങ്ങേറുന്നത്. രോഗ ബാധിതയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് താരം ടീമംഗങ്ങളില്‍ നിന്ന് അകലം പാലിക്കുകയും റൂമില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മല്‍സരം തുടങ്ങിയപ്പോള്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് നാലാമതായി മഗ്രാത്ത് ബാറ്റിങിനിറങ്ങുന്നത്. ഇത് ഏവരെയും ഞെട്ടിക്കുകയായിരുന്നു.



രണ്ട് റണ്‍സെടുത്ത് ഓള്‍ റൗണ്ടര്‍ പെട്ടെന്ന് പുറത്തായിരുന്നു. ഓസിസ് ക്രിക്കറ്റ് ബോര്‍ഡും കോമണ്‍വെല്‍ത്ത് അധികൃതരും താരത്തെ കളിപ്പിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. കൊവിഡ് ബാധിതനായ ഏതൊരു താരവും രണ്ട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ മല്‍സരങ്ങളില്‍ പങ്കെടുക്കാനാവൂ. ഈ മാനദണ്ഡമാണ് താഹ്ലിയാ ലംഘിച്ചത്. ചെറിയ ലക്ഷണങ്ങള്‍ ഉള്ള താരത്തിനെ കളിക്കാന്‍ സംഘാടകര്‍ അനുവദിക്കുകയായിരുന്നു. താഹ്ലിയാ ഇന്ത്യയ്‌ക്കെതിരേ രണ്ട് ഓവര്‍ ബൗള്‍ ചെയ്തിരുന്നു. മല്‍സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ഒമ്പത് റണ്‍സിന്റെ ജയവുമായാണ് ഓസിസ് സ്വര്‍ണ്ണം നേടിയത്. സ്‌കോര്‍ ഓസ്‌ട്രേലിയ 161-8, ഇന്ത്യ 152





Next Story

RELATED STORIES

Share it