വിജയ് ഹസാരെ ട്രോഫി; കൂറ്റന്‍ ജയവുമായി തമിഴ്‌നാട് സെമിയില്‍
ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് കര്‍ണ്ണാടക തമിഴ്‌നാടിന് മുന്നില്‍ തോല്‍വി നേരിടുന്നത്.

ജെയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ വമ്പന്‍ ജയവുമായി തമിഴ്‌നാട്. ക്വാര്‍ട്ടറില്‍ കര്‍ണ്ണാടകയെ 151 റണ്‍സിന് പരാജയപ്പെടുത്തിയാണ് തമിഴ്‌നാട് സെമിയില്‍ പ്രവേശിച്ചത്. 354 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന കര്‍ണ്ണാടക 39 ഓവറില്‍ 203 റണ്‍സിന് പുറത്താവുകയായിരുന്നു. കര്‍ണ്ണാടകയ്ക്കായി എസ് ശരത്(43), അഭിനവ് മനോഹര്‍ (34), പ്രവീണ്‍ ഡുബേ(26), സിദ്ധാര്‍ത്ഥ് (29) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ദേവ്ദത്ത് പടിക്കല്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 354 റണ്‍സ് നേടിയത്.എന്‍ ജഗദീശന്‍ (102), ഷാരൂഖ് ഖാന്‍ (79*), ദിനേഷ് കാര്‍ത്തിക് (44), ഇന്ദ്രജിത്ത് (31)എന്നിവരാണ് തമിഴ്‌നാടിനായി മിന്നല്‍ ബാറ്റിങ് കാഴ്ചവച്ചത്. 39 പന്തില്‍ നിന്നാണ് ഷാരൂഖ് ഖാന്റെ 79 റണ്‍സ് നേട്ടം. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് കര്‍ണ്ണാടക തമിഴ്‌നാടിന് മുന്നില്‍ തോല്‍വി നേരിടുന്നത്.
Shahrukh Khan in the Vijay Hazare Trophy 2021-22:
— Wisden India (@WisdenIndia) December 21, 2021
Matches - 6
Runs - 194
Average - 48.5
Strike Rate - 186.5
Fifties - 2
Consistently finishing the game for his team 👏#ShahrukhKhan #TamilNadu #VHT #Cricket pic.twitter.com/8HzFB7nkm1
RELATED STORIES
ന്യൂജേഴ്സിയിലെ റോയല് ആല്ബര്ട്ട്സ് പാലസില് മുസ്ലിം സംഘടനകള്...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില് വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT