ലോകകപ്പില്‍ മാനം കാക്കാന്‍ ഇന്ത്യക്ക് ഇന്ന് അഫ്ഗാന്‍ പരീക്ഷണം
രാത്രി 7.30ന് അബുദാബിയിലാണ് മല്‍സരം.

അബുദാബി: ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരേ.സെമി പ്രതീക്ഷ നഷ്ടപ്പെട്ട ഇന്ത്യക്ക് ഇന്ന് അഭിമാന പോരാട്ടമാണ്. അഫ്ഗാനാവട്ടെ രണ്ട് ജയങ്ങളുമായി സെമി പ്രതീക്ഷയിലാണ്. ഇന്ത്യയ്‌ക്കെതിരേ ജയം മാത്രമാണ് അവരുടെ ലക്ഷ്യം. നിലവിലെ ഫോമില്‍ അഫ്ഗാനെ തള്ളിക്കളയാനാവില്ല. ഇന്ത്യക്ക് അവര്‍ ഭീഷണിയാവുമെന്നുറപ്പാണ്. രണ്ട് മല്‍സരങ്ങളില്‍ തകര്‍ന്ന ഇന്ത്യയുടെ അന്തിമ ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാത്രി 7.30ന് അബുദാബിയിലാണ് മല്‍സരം. സെമിയിലേക്ക് നേരിയ പ്രതീക്ഷ ലഭിക്കണമെങ്കില്‍ വന്‍ മാര്‍ജിനില്‍ ഉള്ള ജയമാണ് ഇന്ത്യക്ക് വേണ്ടത്. എന്നാല്‍ അഫ്ഗാനെതിരേ ഇന്ത്യക്ക് എളുപ്പം ജയിക്കാനാവില്ല. റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരടങ്ങിയ അഫ്ഗാന്‍ നിര മികച്ച ഫോമിലാണ്. കഴിഞ്ഞ മല്‍സരത്തില്‍ ഇഷാനെ ഓപ്പണിലേക്ക് കൊണ്ട് വന്നിരുന്ന തീരുമാനം ഫ്‌ളോപ്പായിരുന്നു. ഇന്ന് രോഹിത്തിനെ തിരിച്ച് ഓപ്പണിലേക്ക് കൊണ്ടുവന്നേക്കും. ഹാര്‍ദ്ദിക്ക് പാണ്ഡെയെ നിലനിര്‍ത്തിയേക്കും. ബൗളിങ് നിരയില്‍ ആരൊക്കെ പുറത്താവുമെന്ന് കണ്ടറിയാം.
RELATED STORIES
പുതിയ കോഴ്സുകള്‍, പുതിയ തൊഴില്‍ സാധ്യതകള്‍;പ്രതീക്ഷയായി അസാപ്പ്...
2 Oct 2022 4:38 AM GMTവയനാട് ജില്ലാ പ്രസിഡണ്ടിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട് ഡിവൈഎസ്പി...
25 Sep 2022 4:51 PM GMTവില്പനക്കെത്തിച്ച കഞ്ചാവ് പൊതികളുമായി യുവതിയടക്കം മൂന്നുപേര്‍...
24 Sep 2022 3:55 PM GMTജില്ലാ പ്രസിഡണ്ടിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ടിന്റെ ഡിവൈഎസ്പി ഓഫിസ്...
24 Sep 2022 2:25 PM GMTപട്ടികജാതിക്കാര്‍ക്കുള്ള അക്ഷയ ബിഗ് ക്യാമ്പയിന് ഫോര്‍ ഡോക്യുമെന്റ്...
17 Sep 2022 10:50 AM GMTപഴയ വൈത്തിരിയില്‍ കടയിലേക്ക് ബസ് ഇടിച്ചുകയറി; നാല്‍പ്പതോളം പേര്‍ക്ക്...
16 Sep 2022 6:01 AM GMT