നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യന്‍ കുതിപ്പ്; സെമി പ്രതീക്ഷ അഫ്ഗാന്റെ ജയത്തില്‍ മാത്രം
നിര്‍ണ്ണായകമായ ന്യൂസിലന്റ്-നമീബിയ മല്‍സരം ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ദുബയ്: തുടര്‍ച്ചയായ രണ്ട് വമ്പന്‍ ജയങ്ങളിലൂടെ ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടില്‍ റണ്‍റേറ്റില്‍ ഇന്ത്യന്‍ കുതിപ്പ്. നെറ്റ് റണ്‍റേറ്റില്‍ പാകിസ്താന്‍, ന്യൂസിലന്റ്, അഫ്ഗാനിസ്താന്‍ എന്നിവരെ പിന്‍തള്ളി ഇന്ത്യ മുന്നിലെത്തി. എന്നാല്‍ ഇന്ത്യയുടെ സെമി മോഹത്തിന് നിര്‍ണ്ണായകമായ ന്യൂസിലന്റ്-നമീബിയ മല്‍സരം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ന്യുസിലന്റ് നമീബിയക്കെതിരേ 52 റണ്‍സിന്റെ വന്‍ ജയം കരസ്ഥമാക്കി. ബൗളിങില്‍ മികവ് പ്രകടിപ്പിച്ച നമീബിയ ബാറ്റിങില്‍ പരാജയപ്പെടുകയായിരുന്നു. ലോകകപ്പിലെ ഇനിയുള്ള ഇന്ത്യന്‍ പ്രതീക്ഷ ന്യൂസിലന്റ്-അഫ്ഗാന്‍ മല്‍സരം മാത്രമാണ്. ഈ മല്‍സരത്തില്‍ ന്യൂസിലന്റ് പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് സെമി മോഹം തുടരാം. അവസാന മല്‍സരത്തില്‍ ഇന്ത്യ നമീബിയെ കൂടി തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. എന്നാല്‍ അഫ്ഗാനെതിരേ ന്യൂസിലന്റ് ജയിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഗ്രൂപ്പില്‍ സെമിയില്‍ പ്രവേശിച്ച പാകിസ്താന്റെ താഴെ മൂന്ന് ജയങ്ങളുമായി ന്യൂസിലന്റ് നില്‍ക്കുന്നു.രണ്ട് ജയവും മികച്ച റണ്‍റേറ്റുമുള്ള ഇന്ത്യ മൂന്നാമതും രണ്ട് ജയമുള്ള അഫ്ഗാന്‍ നാലാമതും നില്‍ക്കുന്നു. അഫ്ഗാന്റെ അട്ടിമറി ജയം മാത്രമാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷ.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT