ലോകകപ്പ്; പപ്പുആ നൂഗനിയയെ തകര്‍ത്തെറിഞ്ഞ് ഒമാന് ആദ്യ ജയം
ലുധിയാനയില്‍ ജനിച്ച ജതീന്ദര്‍ സിങ് 42 പന്തിലാണ് 73 റണ്‍സ് നേടിയത്.

മസ്‌ക്കറ്റ്: ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിന് തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് നടന്ന മല്‍സരത്തില്‍ പപ്പുആ ന്യൂ ഗനിയക്കെതിരേ ഒമാന്‍ ആദ്യ ജയം കരസ്ഥമാക്കി. 10 വിക്കറ്റിന്റെ അനായാസ ജയമാണ് ഒമാന്‍ നേടിയത്. 130 റണ്‍സിന്റെ വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13.4 ഓവറില്‍ ഒമാന്‍ മറികടന്നു. ജതീന്ദര്‍ സിങ് (73*), അക്വിബ് ഇല്ല്യാസ് സുലെഹറി(50*)എന്നിവര്‍ പുറത്താകാതെ ഒമാനെ ജയത്തിലേക്ക് നയിച്ചു. ലുധിയാനയില്‍ ജനിച്ച ജതീന്ദര്‍ സിങ് 42 പന്തിലാണ് 73 റണ്‍സ് നേടിയത്. ഇല്ല്യാസ് പാക് വംശജനാണ്.
ടോസ് ലഭിച്ച ഒമാന്‍ പപ്പുആ ന്യൂഗനിയയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ പപ്പുആ ന്യൂഗനിയ 129 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ആസാദ് വാലയാണ് (56) ടോപ് സ്‌കോറര്‍. ചാള്‍സ് അമിനി 37 റണ്‍സ് നേടി. ഒമാനായി മഖ്‌സൂദ് നാലും ബിലാല്‍ ഖാന്‍, കലീമുള്ള എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് നേടി.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT