ട്വന്റി-20 ലോകകപ്പ്; ബംഗ്ലാദേശിനെ വീഴ്ത്തി ശ്രീലങ്ക
49 പന്തില്‍ 80 റണ്‍സ് നേടിയ അസലങ്കയാണ് ലങ്കയുടെ വിജയശില്‍പ്പി.
BY FAR24 Oct 2021 3:20 PM GMT

X
FAR24 Oct 2021 3:20 PM GMT
ഷാര്‍ജ: ട്വന്റി-20 ലോകകപ്പില്‍ കറുത്ത കുതിരകളാവുമെന്ന് പ്രവചിച്ച ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ശ്രീലങ്ക. അഞ്ച് വിക്കറ്റിനാണ് ലങ്കയുടെ ജയം. 172 റണ്‍സ് പിന്‍തുടര്‍ന്ന ശ്രീലങ്ക 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 49 പന്തില്‍ 80 റണ്‍സ് നേടിയ അസലങ്കയാണ് ലങ്കയുടെ വിജയശില്‍പ്പി. അസലങ്കയ്ക്ക് കൂട്ടായി രാജപക്‌സെയുടെ (53) ഇന്നിങ്‌സും തുണയായി.
നാസും, ഷാഖിബുല്‍ ഹസ്സന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച ശ്രീലങ്ക ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. 20 ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മുഹമ്മദ് നെയിം (62), മുശ്ഫിഖര്‍ (57*) എന്നിവരാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ നല്‍കിയത്. എന്നാല്‍ അസലങ്കയുടെയും രാജപക്‌സെയുടെയും ഇന്നിങ്‌സുകള്‍ ബംഗ്ലാദേശിന് തിരിച്ചടിയാവുകയായിരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില്‍ ഇഫ്താറുമായി ചെല്‍സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT