ലോകകപ്പ് സെമി ലക്ഷ്യം; ദുബയിലെ വിജയകുതിപ്പ് തുടരാന്‍ പാക് പട ഇന്ന് അഫ്ഗാനെതിരേ
പാകിസ്താന്‍ തുടര്‍ച്ചയായ ഇവിടത്തെ 14ാം ജയമാണ് ലക്ഷ്യമിടുന്നത്.

ദുബയ്: ട്വന്റി-20 ലോകകപ്പിലെ സെമി ഉറപ്പിക്കാന്‍ പാകിസ്താന്‍ ഇന്ന് അഫ്ഗാനിസ്താനെതിരേ. തുടര്‍ച്ചയായ രണ്ട് വന്‍ ജയം നേടിയ പാകിസ്താന് ഇന്ന് ജയിച്ചാല്‍ സെമി ഉറപ്പിക്കാം. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്താന് അഫ്ഗാനിസ്താന്‍ ഭീഷണി ഉയര്‍ത്തിയേക്കാം. സ്‌കോട്ട്‌ലന്റിനെ 130 റണ്‍സിനാണ് അഫ്ഗാന്‍ മറികടന്നത്. ഇന്ത്യയെ 10 വിക്കറ്റിനും ന്യൂസിലന്റിനെ അഞ്ച് വിക്കറ്റിനും തോല്‍പ്പിച്ചാണ് പാകിസ്താന്റെ വരവ്.
ദുബയില്‍ കൂടുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച പാകിസ്താന്‍ തുടര്‍ച്ചയായ ഇവിടത്തെ 14ാം ജയമാണ് ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള പാക് താരങ്ങള്‍ അഫ്ഗാനെ അനായാസം മറികടക്കാമെന്ന ലക്ഷ്യത്തിലാണ്. എന്നാല്‍ അഫ്ഗാന്‍ അട്ടിമറി വീരന്‍മാരാവന്‍ സാധ്യതയുള്ളവരാണ്. മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ എന്നിവരടങ്ങിയ സ്പിന്‍ ത്രയങ്ങളാണ് അഫ്ഗാന്റെ കരുത്ത്. കൂടാതെ ഹസ്‌റത്തുല്ല നസായി, മുഹമ്മദ് ,ഹ്‌സാദ്, റഹ്മത്തുല്ല ഗുര്‍ബ്ബാസ് എന്നിവര്‍ ഫോമിലായാല്‍ അഫ്ഗാനെയും തടയാന്‍ കഴിയില്ല. ദുബയില്‍ രാത്രി 7.30നാണ് മല്‍സരം.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT