ലോകകപ്പ്; പരമ്പര ഉപേക്ഷിച്ചതിന്റെ പ്രതികാരവുമായി പാകിസ്ഥാന്‍ ഇന്ന് കിവികള്‍ക്കെതിരേ
പാകിസ്ഥാനില്‍ എത്തിയ ന്യൂസിലന്റ് ടീം ടൂര്‍ണ്ണമെന്റ് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

ഷാര്‍ജ: ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ കൂറ്റന്‍ ജയം നേടിയ പാകിസ്ഥാന്‍ രണ്ടാം മല്‍സരത്തില്‍ ഇന്ന് ശക്തരായ ന്യൂസിലന്റിനെതിരേ ഇറങ്ങുന്നു.ഗ്രൂപ്പ് രണ്ടില്‍ നടക്കുന്ന മല്‍സരം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ്. ന്യൂസിലന്റിന്റെ ടൂര്‍ണ്ണമെന്റിലെ ആദ്യത്തെ മല്‍സരമാണ്. ജയപരമ്പര തുടരാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ ആദ്യ ജയത്തിനായാണ് കിവികള്‍ ഇറങ്ങുന്നത്. കഴിഞ്ഞ മാസം പാകിസ്ഥാനില്‍ നടക്കേണ്ട ന്യൂസലിന്റിനെതിരായ പരമ്പര സുരക്ഷാകാരണങ്ങളാല്‍ ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനില്‍ എത്തിയ ന്യൂസിലന്റ് ടീം ടൂര്‍ണ്ണമെന്റ് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യം കൂടി ഇന്ന് പാകിസ്ഥാനുണ്ട്. ലോകക്രിക്കറ്റില്‍ പാകിസ്ഥാനെ മോശമായി ചിത്രീകരിച്ചെന്നാണ് അവരുടെ വാദം. ഇതിന് ജയത്തിലൂടെ മറുപടി നല്‍കാനാണ് ബാബര്‍ അസമിന്റെ കൂട്ടരുടെയും ലക്ഷ്യം. ഇന്ത്യയ്‌ക്കെതിരേ അതേ ഇലവനെ പാകിസ്ഥാന്‍ നിലനിര്‍ത്തും.
കാനെ വില്ല്യംസണ്‍, ട്രന്റ് ബോള്‍ട്ട്, ലോക്കീ ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജാമിസണ്‍, ഗ്ലെന്‍ ഫിലിപ്പ്‌സ്, സാന്റനര്‍, ടിം സൗത്തി, ഇഷ് സൗത്തി എന്നിവരെല്ലാം ന്യൂസിലന്റിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT