ലോകകപ്പ്; സെമി ഉറപ്പിക്കാന്‍ ഓസിസും ഇംഗ്ലണ്ടും; കരുത്തറിയിക്കാന്‍ ലങ്ക പ്രോട്ടീസിനെതിരേ
ദുബയില്‍ രാത്രി 7.30നാണ് മല്‍സരം.

ദുബയ്:ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ ഉച്ചയ്ക്ക് 3.30ന് ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനക്കാരായ ശ്രീലങ്കയെ നേരിടും. രണ്ട് ടീമിനും ഒരു ജയമാണുള്ളത്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ജയിച്ച് സെമി ബെര്‍ത്ത് നേടാനാണ് ഇരുവരുടെയും ലക്ഷ്യം. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം.
ഇതേ ഗ്രൂപ്പില്‍ നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാരായ ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ നേരിടും. ഇരുടീമിന് രണ്ട് ജയങ്ങളാണുള്ളത്. ദുബയില്‍ രാത്രി 7.30നാണ് മല്‍സരം.
ആദ്യമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെയും രണ്ടാം മല്‍സരത്തില്‍ ശ്രീലങ്കയെയുമാണ് ഓസിസ് വീഴ്ത്തിയത്. ഇംഗ്ലണ്ട് ആദ്യമല്‍സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെയും രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെയുമാണ് പരാജയപ്പെടുത്തിയത്.
ശ്രീലങ്ക ആദ്യമല്‍സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഏക ജയം വെസ്റ്റ്ഇന്‍ഡീസിനെതിരേ ആയിരുന്നു.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT