നടരാജനാണ് താരം; മെല്‍ബണില്‍ അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റ്
തമിഴ്‌നാടിന്റെ തന്നെ വാഷിങ്ടണ്‍ സുന്ദറും ഇന്ന് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറി.

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച നടരാജന് രണ്ട് വിക്കറ്റ്. ബ്രിസ്ബണ്‍ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ഓസിസിന്റെ സുപ്രധാന രണ്ട് വിക്കറ്റുകളാണ് നടരാജന്‍ നേടിയത്. സെഞ്ചുറി നേടിയ (108) ലബുഷെന്‍ഗെ, 45 റണ്‍സെടുത്ത വെയ്ഡ് എന്നിവരുടെ വിക്കറ്റുകളാണ് നടരാജന്‍ സ്വന്തമാക്കിയത്.നേരത്തെ ഓസിസിനെതിരായ ട്വന്റി-20യിലും ഏകദിനത്തിലും ഇടം നേടിയ നടരാജന്‍ ഒടുവില്‍ ടെസ്റ്റിലും ഇടം നേടുകയായിരുന്നു. അരങ്ങേറ്റത്തില്‍ മൂന്ന് ഫോര്‍മേറ്റിലും ഇടം നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും തമിഴ്‌നാട്ടുകാരന്‍ നടരാജന്‍ നേടി. പ്രമുഖ താരങ്ങളുടെ പരിക്കിനെ തുടര്‍ന്നാണ് നടരാജന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. പരമ്പരയുടെ തുടക്കത്തില്‍ നെറ്റ് ബൗളറായാണ് നടരാജന്‍ ടീമില്‍ ഇടം നേടിയത്. തമിഴ്‌നാടിന്റെ തന്നെ വാഷിങ്ടണ്‍ സുന്ദറും ഇന്ന് ഇന്ത്യയ്ക്കായി ടെസ്റ്റില്‍ അരങ്ങേറി. അരങ്ങേറ്റത്തില്‍ സ്മിത്തിന്റെ വിക്കറ്റ് സുന്ദര്‍ നേടി.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസിസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടിയിട്ടുണ്ട്.വാര്‍ണര്‍ (1), ഹാരിസ്(5), സ്മിത്ത്(36) എന്നിവരുടെ വിക്കറ്റുകളും ഓസിസിന് നഷ്ടമായി. വാര്‍ണറുടെ വിക്കറ്റ് മുഹമ്മദ് സിറാജിനും ഹാരിസിന്റെ വിക്കറ്റ് ശ്രാദുല്‍ ഠാക്കൂറിനും സ്മിത്തിന്റെ വിക്കറ്റ് വാഷിങ്ടണ്‍ സുന്ദറിനുമാണ്. ഗ്രീന്‍ (28), ടിം പെയിന്‍(38) എന്നിവരാണ് ക്രീസിലുള്ളത്.
പരിക്കേറ്റ രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ജസ്പ്രീത് ബുംറ എന്നിവരില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. ജഡേജയ്ക്ക് പകരം ശ്രാദുല്‍ ഠാക്കൂര്‍, ഹനുമാ വിഹാരിക്ക് പകരം മായങ്ക് അഗര്‍വാള്‍, ബുംറയ്ക്ക് പകരം നടരാജന്‍ , കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയവര്‍.
RELATED STORIES
കളിക്കളത്തില് ഇഫ്താറുമായി ചെല്സി
23 March 2023 1:39 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്ഷത്തെ തടവുശിക്ഷ: രാഹുല്ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMT