Cricket

സെയ്ദ് മുഷ്താഖ് അലി ട്വന്റി-20: കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും

സെയ്ദ് മുഷ്താഖ് അലി ട്വന്റി-20: കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും
X

തിരുവനന്തപുരം: സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. അഹമ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സഞ്ജുവിന്റെ സഹോദരന്‍ സലി സാംസണ്‍, ഐപിഎല്‍ താരങ്ങളായ വിഗ്നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്. കേരള ക്രിക്കറ്റില്‍ ലീഗില്‍ തിളങ്ങിയ താരങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശിനെതിരായ പരിശീലന മല്‍സരത്തില്‍ കളിച്ചതിനാലാണ് വിഘ്‌നേഷിനെ സ്‌ക്വാഡില്‍ ഉള്‍പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഐപിഎല്‍ താരലേലത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മല്‍സരത്തിനിടെ പരിക്കേറ്റ സല്‍മാന്‍ നിസാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍ (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്‍, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്‍, സല്‍മാന്‍ നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന്‍ പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്‌കറിയ, ബിജു നാരായണന്‍, ആസിഫ് കെ എം, നിധീഷ് എം ഡി, വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന്‍.

ഈ മാസം 26ന് ബുധനാഴ്ച്ചയാണ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങുന്നതത്. എലൈറ്റ് ഗൂപ്പ് എയില്‍ ഒഡീഷ, റെയില്‍വേസ്, ഛത്തീസ്ഗഡ്, വിദര്‍ഭ, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്. ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി. വെള്ളിയാഴ്ച്ച റെയില്‍വേസിനേയും കേരളം നേരിടും. ഞായറാഴ്ച്ച ഛത്തീസ്ഗഡിനെതിരെയാണ് കേരളത്തിന്റെ മൂന്നാം മത്സരം.

ഡിസംബര്‍ രണ്ടിന് ചൊവ്വാഴ്ച്ച വിദര്‍ഭയ്ക്കെതിരെ നാലാം മത്സരം. രണ്ട് ദിവസം കഴിഞ്ഞ് നാലിന് മുംബൈ കേരളം നേരിടും. ഡിസംബര്‍ ആറിന് ആന്ധ്രാ പ്രദേശിനെതിരേയും എട്ടിന് അവസാന മത്സരത്തില്‍ അസമിനെതിരേയും കേരളം കളിക്കും.





Next Story

RELATED STORIES

Share it