Cricket

കെ എസ് ഭരത്; സൂപ്പര്‍ സബ്ബായെത്തി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റവും തകര്‍പ്പന്‍ പ്രകടനവും

മൂന്ന് കിവി താരങ്ങളെയാണ് ഭരത് പുറത്താക്കിയത്.

കെ എസ് ഭരത്; സൂപ്പര്‍ സബ്ബായെത്തി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റവും തകര്‍പ്പന്‍ പ്രകടനവും
X


കാണ്‍പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കാത്ത കെ എസ് ഭരത് ഇന്ന് അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. കാണ്‍പൂരില്‍ ന്യൂസിലന്റിനെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനമാണ് ആര്‍സിബിയുടെ ഭരതിന് ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയക്ക് പരിക്കിനെ തുടര്‍ന്ന് ഇന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായ ഭരത് അപ്രതീക്ഷിതമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പറായത്. തനിക്ക് കിട്ടിയ അവസരം ഭരത് പാഴാക്കിയില്ല. മൂന്ന് കിവി താരങ്ങളെയാണ് ഭരത് പുറത്താക്കിയത്. റോസ് ടെയ്‌ലര്‍, വില്‍ യങ് എന്നിവരെ ക്യാച്ചിലൂടെയും ടോം ലാഥാമിനെ സറ്റ്മ്പ് ചെയ്തും ഭരത് പുറത്താക്കി. ഭരതിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി മുന്‍ ഇന്ത്യന്‍ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.


അതിനിടെ കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സിന്റെ ലീഡ് ലഭിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്റ് 296 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ അക്‌സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിനുമാണ് സന്ദര്‍ശകരെ ചുരുട്ടികെട്ടിയത്. വില്‍ യങ് (89), ടോം ലാഥാം (95) എന്നിവരാണ് ന്യൂസിലന്റ് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഇന്ന് കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെടുത്തിട്ടുണ്ട്.ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.




Next Story

RELATED STORIES

Share it