ഇന്ത്യാ- ശ്രീലങ്കാ രണ്ടാം ഏകദിനം ഇന്ന്
വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച പൃഥ്വിഷായെ നിലനിര്‍ത്തും.

കൊളംബോ: ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തിന് ശേഷം ഇന്ത്യന്‍ ടീം കൊളംബോയില്‍ ഇന്ന് രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നു. ഉച്ചയ്ക്ക് മൂന്നിനാണ് മല്‍സരം. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ സ്ഥാനം നേടിയേക്കും. എന്നാല്‍ വന്‍ ഫോമിലുള്ള ഇഷാന്‍ കിഷനെ കോച്ച് ദ്രാവിഡ് പുറത്തിരുത്താനും സാധ്യതയില്ല. കഴിഞ്ഞ മല്‍സരത്തില്‍ പരിക്കിനെ തുടര്‍ന്നാണ് സഞ്ജുവിനെ ഒഴിവാക്കിയത്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച പൃഥ്വിഷായെ നിലനിര്‍ത്തും.
ആദ്യ ഏകദിനത്തില്‍ ബാറ്റിങ് നിര മികവ് പ്രകടിപ്പിച്ചെങ്കിലും ബൗളിങ് നിര വേണ്ടത്ര മികവിലേക്കെത്തിയില്ല. 263 റണ്‍സിന്റെ മികച്ച സ്‌കോറാണ് ലങ്ക ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്. ഡെത്ത് ഓവറുകളില്‍ ബൗളിങ് നിര നിരാശജനകമായിരുന്നു.ബൗളിങ് നിര ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ന് അനായാസം ജയിച്ച് പരമ്പര സ്വന്തമാക്കാം. എന്നാല്‍ ആദ്യ മല്‍സരം തോറ്റ ലങ്ക മികച്ച തിരിച്ചുവരവ് നടത്തിയേക്കും.ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തന്നെയാണ് ഇന്ത്യയുടെ തുരുപ്പ് ചീട്ട്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില് മസ്ജിദുകളും ദര്ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില് കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല് 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT