ലങ്കയും തയ്യാര്‍;ലോകകപ്പില്‍ ദസുന്‍ ഷനക നയിക്കും; ചണ്ഡിമലിന്‍ ടീമില്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഉടന്‍ ആരംഭിക്കുന്ന പരമ്പരയ്ക്ക് ശേഷമാണ് 15 അംഗ അന്തിമ പട്ടിക തീരുമാനിക്കുക.

കൊളംബോ: ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 പേരടങ്ങുന്ന ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഓള്‍ റൗണ്ടര്‍ ദസുന്‍ ഷനുകയാണ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനായ ദിനേഷ് ചണ്ഡിമലിനെ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരികെ വിളിച്ചു. ധനഞ്ജയ ഡിസില്‍വയാണ് വൈസ് ക്യാപ്റ്റന്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഉടന്‍ ആരംഭിക്കുന്ന പരമ്പരയ്ക്ക് ശേഷമാണ് 15 അംഗ അന്തിമ പട്ടിക തീരുമാനിക്കുക. നിലവിലെ ടീമില്‍ നിന്ന് നാല് പേരെ റിസര്‍വ് താരങ്ങളായി പരിഗണിക്കും.മുന്‍ ചാംപ്യന്‍മാരായ ലങ്കയ്ക്ക് ഇത്തവണ യോഗ്യതാ റൗണ്ടില്‍ കളിച്ച് ജയിച്ചുവേണം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാന്‍.
ടീം: ദസുന്‍ ഷനക, ഡിസില്‍വസ കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, ബാനുക രാജപ്ക്‌സ, ചരിത് അസലനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ദ ചമീര, അഖില ധനഞ്ജയ, മഹേഷ് തീക്ഷണ, ദിനേശ് ചണ്ഡിമല്‍, പ്രവീണ്‍ ജയവിക്രമ, കമിന്ദു മെന്‍ഡിസ്, ബിനുര ഫെര്‍ണാണ്ടോ, നുവാന്‍ പ്രദീപ്, ലഹിരു കുമാര, ലഹിരു മധുഷന്‍ക, പുലി തരംഗ.
RELATED STORIES
സൗദിയില് ബസ് അപകടം; 21 ഉംറ തീര്ത്ഥാടകര് മരിച്ചു, 29 പേര്ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്
26 March 2023 9:58 AM GMTഖത്തറില് കെട്ടിടം തകര്ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില് ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള് മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള് എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്...
25 March 2023 8:51 AM GMTദുബായില് ടാങ്കര് ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMT