ഐപിഎല്‍; സണ്‍റൈസേഴ്‌സിനെ വീഴ്ത്തി നൈറ്റ്‌റൈഡേഴ്‌സ് തുടങ്ങി
പ്രസിദ്ധ് കൃഷ്ണ രണ്ടും ഷാഖിബ് ഉള്‍ ഹസ്സന്‍, കമ്മിന്‍സ്, റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൂന്നാം മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് 10 റണ്‍സിന്റെ ജയം. 188 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദിനെ കൊല്‍ക്കത്ത 177 റണ്‍സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ ഹൈദരാബാദിന് 177 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മനീഷ് പാണ്ഡെയും ( 61*) ജോണി ബെയര്‍സ്‌റ്റോയും (55) പൊരുതി നോക്കിയെങ്കിലും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. വൃദ്ധിമാന്‍ സാഹ(7), ഡേവിഡ് വാര്‍ണര്‍ (3) എന്നിവരുടെ വിക്കറ്റുകള്‍് അഞ്ചോവറിനിടെ ഹൈദരാബാദിന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നാണ് പാണ്ഡെയും ബെയര്‍സ്റ്റോയും ഹൈദരാബാദിന് പ്രതീക്ഷ നല്‍കിയത്. ബെയര്‍സ്റ്റോയുടെ പുറത്താവലിന് ശേഷം എത്തിയവര്‍ക്ക് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ ഫോം കണ്ടെത്താനായില്ല. നൈറ്റ് റൈഡേഴ്‌സിനായി പ്രസിദ്ധ് കൃഷ്ണ രണ്ടും ഷാഖിബ് ഉള്‍ ഹസ്സന്‍, കമ്മിന്‍സ്, റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ ടോസ് ലഭിച്ച ഹൈദരാബാദ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. നിതീഷ് റാണയാണ് (80) കൊല്‍ക്കത്താ ബാറ്റിങിന്റെ നെടുംതൂണായത്. 56 പന്തില്‍ നിന്നാണ് റാണയുടെ നേട്ടം. കൊല്‍ക്കത്തയ്ക്കായി മറ്റൊരു വെടിക്കെട്ട് പ്രകടനം രാഹുല്‍ ത്രിപാഠിയുടെ വകയായിരുന്നു. താരം 29 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. ബാക്കിയുള്ള താരങ്ങള്‍ പെട്ടെന്ന് പുറത്തായി. ദിനേശ് കാര്‍ത്തിക്ക് പുറത്താവാതെ 22 റണ്‍സ് നേടി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വീതം വിക്കറ്റ് നേടി.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT