ഐപിഎല്‍; സണ്‍റൈസേഴ്‌സിന് ജയിക്കാന്‍ 188 റണ്‍സ്
നിതീഷ് റാണയാണ് (80) കൊല്‍ക്കത്താ ബാറ്റിങിന്റെ നെടുംതൂണായത്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം. ടോസ് ലഭിച്ച ഹൈദരാബാദ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. നിതീഷ് റാണയാണ് (80) കൊല്‍ക്കത്താ ബാറ്റിങിന്റെ നെടുംതൂണായത്. 56 പന്തില്‍ നിന്നാണ് റാണയുടെ നേട്ടം. കൊല്‍ക്കത്തയ്ക്കായി മറ്റൊരു വെടിക്കെട്ട് പ്രകടനം രാഹുല്‍ ത്രിപാഠിയുടെ വകയായിരുന്നു. താരം 29 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. ബാക്കിയുള്ള താരങ്ങള്‍ പെട്ടെന്ന് പുറത്തായി. ദിനേശ് കാര്‍ത്തിക്ക് പുറത്താവാതെ 22 റണ്‍സ് നേടി. മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഹൈദരാബാദിനായി രണ്ട് വീതം വിക്കറ്റ് നേടി. മറുപടി ബാറ്റിങില്‍ സണ്‍റൈസേഴ്‌സിന് 32 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി.വൃദ്ധിമാന്‍ സാഹ(7), ഡേവിഡ് വാര്‍ണര്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് അഞ്ചോവറിനിടെ ഹൈദരാബാദിന് നഷ്ടപ്പെട്ടത്.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT