അനായാസം ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ജൊഹാനസ്ബര്‍ഗില്‍ തോല്‍വി
സ്‌കോര്‍ -ദക്ഷിണാഫ്രിക്ക 229, 243-3. ഇന്ത്യ-202, 266

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ പരാജയം. ഇന്ത്യയുടെ ഭാഗ്യവേദിയായ ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പരാജയം. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിലായി. 240 റണ്‍സിന്റെ ലക്ഷ്യം പിന്‍തുടര്‍ന്ന പ്രോട്ടീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ജയം സ്വന്തമാക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങേണ്ട മല്‍സരത്തിന്റെ രണ്ട് സെഷനുകള്‍ മഴയെ തുടര്‍ന്ന് ഒഴിവായിരുന്നു. മൂന്നാം സെഷനിലാണ് ആതിഥേയരുടെ അനായാസ ജയം. ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ (96), വാന്‍ ഡെര്‍ ഡുസന്‍ (40), ബാവുമ (23) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചു. പേരുകേട്ട ഇന്ത്യന്‍ ബൗളിങിന് ഇന്ന് ദക്ഷിണാഫ്രിക്കന്‍ നിരയുടെ വിക്കറ്റുകള്‍ കാര്യമായി ഇളക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ -ദക്ഷിണാഫ്രിക്ക 229, 243-3. ഇന്ത്യ-202, 266
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMT