Cricket

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം

ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം
X



കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം. ഇന്ന് രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് മുന്‍ ക്യാപ്റ്റന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇന്ന് വൈകിട്ടോടെ ഗാംഗുലിയെ ആഞ്ചിലോ പ്ലാസ്റ്റിക്ക് വിധേയനാക്കുമെന്നാണ് ആശുപത്രി റിപ്പോര്‍ട്ട്.









Next Story

RELATED STORIES

Share it