വീണ്ടും സെഞ്ചുറി നേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍; തകര്‍ത്തത് ബാബറിന്റെയും ട്രോട്ടിന്റെയും റെക്കോഡ്
പരമ്പരയിലെ ആദ്യ മല്‍സരത്തിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു.

ഇന്‍ഡോര്‍: ന്യൂസിലന്റിനെതിരായ മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടി ശുഭ്മാന്‍ ഗില്‍. 78 പന്തില്‍ 13 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് താരം സെഞ്ചുറി നേടിയത്(112). കിവികള്‍ക്കെതിരായ ആദ്യ ഏകദിനത്തിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു. ഇന്ന് 112 റണ്‍സ് കൂടി നേടിയതോടെ താരം നിരവധി റെക്കോഡുകളും കരസ്ഥമാക്കിയിരിക്കുകയാണ്. മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ലോക റെക്കോഡ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പേരിലായിരുന്നു(360). ഈ റെക്കോഡ് ഇന്ന് ഗില്‍ തകര്‍ത്തിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മല്‍സരത്തിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു.
ഏകദിന ക്രിക്കറ്റ് കരിയറില്‍ 24 ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ മുന്‍ താരം ജൊനാതന്‍ ട്രോട്ടിന്റെ റെക്കോഡും ഗില്‍ തകര്‍ത്തു. ജൊനാതന്‍ 24 ഇന്നിങ്‌സുകളില്‍ 1,194 റണ്‍സാണ് നേടിയത്. 21 ഇന്നിങ്‌സുകളില്‍ 1254 റണ്‍സുമായാണ് ഗില്‍ റെക്കോഡ് തകര്‍ത്തതത്.
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
4 Feb 2023 4:25 AM GMT