ശ്രീലങ്കന്‍ പര്യടനം; ഇന്ത്യയെ ധവാന്‍ നയിക്കും; സഞ്ജുവും ദേവ്ദത്തും ടീമില്‍
ടീമിലെ നിരവധി താരങ്ങളാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.

മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും.അല്‍പ്പം മുമ്പ് ബിസിസിഐ ആണ് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ജൂലായ് 13 മുതലാണ് പരമ്പര ആരംഭിക്കുക. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി മല്‍സരങ്ങളും ഉള്‍പ്പെട്ടതാണ് പരമ്പര. ടീമിന്റെ കോച്ച് രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യയുടെ സീനിയര്‍ ടീം ഇംഗ്ലണ്ടുമായി പരമ്പര തുടരുന്ന സമയത്താണ് ലങ്കന്‍ പര്യടനം ഷെഡ്യുള്‍ ചെയ്തിരിക്കുന്നത്.ഇതേ തുടര്‍ന്നാണ് ഇന്ത്യ ബി ടീമിനെ ഇറക്കുന്നത്. പരിചയ സമ്പന്നരായ ചില താരങ്ങളും ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തിയ താരങ്ങളെയുമാണ് ബി ടീമിനായി തിരഞ്ഞെടുത്തത്. ടീമിലെ നിരവധി താരങ്ങളാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.
ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണാ, ഇഷാന്‍ കിഷന്‍,സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ് വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, കൃഷ്ണപ്പാ ഗൗതം(കര്‍ണ്ണാടക), ക്രുനാല്‍ പാണ്ഡെ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, നവദീപ് സെയ്‌നി, ചേതന്‍ സകറിയാ.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT