മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് ടോസ്, അഞ്ച് താരങ്ങള്‍ക്ക് അരങ്ങേറ്റം
പൃഥ്വി ഷായും (33), സഞ്ജു സാംസണും (24) ആണ് ക്രീസില്‍.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മലയാളി താരെ സഞ്ജു സാംസണ്‍, നിതീഷ് റാണ, രാഹുല്‍ ചഹാര്‍,ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം എന്നിവര്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറി. ഇവര്‍ക്കൊപ്പം നവദീപ് സെയ്‌നിയും ടീമില്‍ ഇടം നേടി. 40 വര്‍ഷത്തിനിടെ ആദ്യമായാണ് അഞ്ച് താരങ്ങള്‍ ഒരു മല്‍സരത്തില്‍ അരങ്ങേറ്റം നടത്തുന്നത്. ഇഷാന്‍ കിഷന്‍, ദീപക് ചാഹര്‍, യുസ് വേന്ദ്ര ചാഹാല്‍, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരമാണ് അഞ്ച് താരങ്ങള്‍ ഇന്ന് അരങ്ങേറ്റം നടത്തിയത്. പരമ്പരയില്‍ ഏഴ് താരങ്ങളെയാണ് ഇന്ത്യ ഇറക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11.3ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ (13) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പൃഥ്വി ഷായും (33), സഞ്ജു സാംസണും (24) ആണ് ക്രീസില്‍.
RELATED STORIES
100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTസൗദിയില്‍ ബസ് അപകടം; 21 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു, 29 പേര്‍ക്ക്...
28 March 2023 4:11 AM GMTനിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
26 March 2023 9:58 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് അപകടം: മരണപ്പെട്ട മലയാളികളുടെ എണ്ണം...
26 March 2023 9:11 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMT