ട്വന്റി-20: ലങ്കയെ പിടിച്ചുകെട്ടി ഇന്ത്യ

ഇന്‍ഡോറില്‍ നടക്കുന്ന മല്‍സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 142 റണ്‍സ് നേടിയത്.

ട്വന്റി-20: ലങ്കയെ പിടിച്ചുകെട്ടി ഇന്ത്യ

ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 143 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ നിശ്ചിത ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ 142 റണ്‍സിന് പിടിച്ചുകെട്ടുകയായിരുന്നു. ഇന്‍ഡോറില്‍ നടക്കുന്ന മല്‍സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക 142 റണ്‍സ് നേടിയത്.

ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ശ്രാദുള്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയ നവദീപ് സെയ്‌നി, കേദര്‍ യാദവ് എന്നിവരാണ് ലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ലങ്കന്‍ നിരയില്‍ കുഷാല്‍ പെരേര(34), ആവിഷ്‌ക ഫെര്‍ണാണ്‍ഡോ(22), ഗുണനിലതിലക(20) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

RELATED STORIES

Share it
Top